കോവിഡിന് ശേഷം വീണ്ടും ശബരിമല ദര്‍ശനം നടത്താനും അയ്യനെ കണ്ട് അനുഗ്രഹം വാങ്ങാനും കഴിഞ്ഞു; സന്തോഷം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ

Malayalilife
topbanner
കോവിഡിന് ശേഷം വീണ്ടും ശബരിമല ദര്‍ശനം നടത്താനും അയ്യനെ കണ്ട് അനുഗ്രഹം വാങ്ങാനും കഴിഞ്ഞു; സന്തോഷം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ

ലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മസിലളിയന്‍ എന്ന് വിളിപേരുള്ള ഉണ്ണി മുകുന്ദന് ആരാധകരും ഏറെയാണ്. കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു. എന്നാൽ ഇപ്പോൾ കോവിഡിന് ശേഷം ശബരിമല ദര്‍ശനം നടത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ശബരിമല ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അതോടൊപ്പം  തന്നെ  മേപ്പടിയാന്‍ എന്ന പുതിയ ചിത്രത്തില്‍ താരം പാടിയ ഗാനത്തിന്റെ പ്രകാശനവും താരം നടത്തി.

”കോവിഡിന് ശേഷം വീണ്ടും ശബരിമല ദര്‍ശനം നടത്താനും അയ്യനെ കണ്ട് അനുഗ്രഹം വാങ്ങാനും കഴിഞ്ഞു. സന്നിധാനം വീണ്ടും ഭക്തജന സാന്ദ്രമായി കണ്ടതില്‍ സന്തോഷം തോന്നി. ഞാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന മേപ്പടിയാന്‍ തുടങ്ങിയതും അയ്യന്റെ അനുഗ്രഹം വാങ്ങിയാണ്” എന്നാണ് താരം കുറിച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളില്‍ മേപ്പടിയാന്‍ ആണ്  ഒന്ന്.  ആദ്യമായി താരം  നിര്‍മ്മാതാവാകുന്ന ചിത്രം കൂടിയാണ് മേപ്പടിയാന്‍. ചിത്രത്തിന്റെ തിരക്കഥയും സംവിധായകനും  നവാഗതനായ വിഷ്ണു മോഹന്‍ ആണ്. മേപ്പടിയാന് വേണ്ടി താരം 20 കിലോയിലധികം ശരീര ഭാരം കൂട്ടിയിരുന്നു.

Actor unni mukundan words about sabarimala visit

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES