മലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മസിലളിയന്‍ എന്ന് വിളിപേരുള്ള ഉണ്ണി മുകുന്ദന് ആരാധകരും ഏറെയാണ്. കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാകാറുള്ള താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ മേക്കോവര്‍ വീഡിയോകളും ചിത്രങ്ങളുമെല്ലാം വൈറലായി മാറിയിരുന്നത്. എന്നാൽ ഇപ്പോൾ ഉണ്ണി മുകുന്ദന്റെ പുതിയൊരു പോസറ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്നു കൊണ്ട് കഴിഞ്ഞദിവസം ആരാധകര്‍ക്ക് മുന്നിൽ ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നു. ഇതിന് ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ എന്ന് താരത്തിന്റെ പോസ്റ്റിന് ചുവടെ സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് സോഷ്യല്‍ മീഡിയ സന്തോഷിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്ത് എത്തി. അദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയത്.
എല്ലാത്തിനുമുപരിയായി ഉണ്ണി മുകന്ദന്‍ തന്നെ മറുപടിയുമായി രംഗത്ത് എത്തി. ചേട്ടാ നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേപോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയത്. ഇതോടെ ഉണ്ണി മുകുന്ദന്റെ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു.