Latest News

തിരുപ്പൂരില്‍ താന്‍ നടക്കാത്ത ഇടമില്ല; അ്‌ന് കഴിച്ച തേങ്ങാ ബണ്ണിന് അത്രയ്ക്കും രുചി;ദിവസക്കൂലിയായി ലഭിച്ചിരുന്നത് 20 രൂപ; അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് വേദിയില്‍ വികാരഭരിതനായി നടന്‍ സൂരി; കണ്ണുനിറഞ്ഞ് ഐശ്വര്യ ലക്ഷ്മി

Malayalilife
 തിരുപ്പൂരില്‍ താന്‍ നടക്കാത്ത ഇടമില്ല; അ്‌ന് കഴിച്ച തേങ്ങാ ബണ്ണിന് അത്രയ്ക്കും രുചി;ദിവസക്കൂലിയായി ലഭിച്ചിരുന്നത് 20 രൂപ; അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് വേദിയില്‍ വികാരഭരിതനായി നടന്‍ സൂരി; കണ്ണുനിറഞ്ഞ് ഐശ്വര്യ ലക്ഷ്മി

ദിവസക്കൂലിക്ക് ജോലി ചെയ്ത കാലത്തെക്കുറിച്ച് തുറന്ന് പറഞ്ഞ നടന്‍ സൂരി. മാമന്‍ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയിലായിരുന്നു നടന്‍ മനസുതുറന്നത്. തന്റെ ജോലിയില്‍ അത്രയേറെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് സൂരി പറഞ്ഞു. ?ഗോവിന്ദണ്ണനും സെല്‍വണ്ണനും ബാലു അണ്ണനുമായിരുന്നു ഹോട്ടല്‍ മുതലാളിമാര്‍. നന്നായി നോക്കുന്ന നല്ല മനുഷ്യരായിരുന്നു അവര്‍. തിരുപ്പൂരിലാണ് ജോലി തുടങ്ങിയത്.

ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് പഠിപ്പിച്ചത് തിരുപ്പൂരിലെ മണ്ണാണ്. താനനുഭവിച്ച കഷ്ടപ്പാട് ഇതുപോലൊരു ഇടത്തില്‍ തന്നെ കൊണ്ടെത്തിച്ചുവെന്നും ഇതിലും വലിയ അം?ഗീകാരം ഇനി തേടിവരാനില്ലെന്നും സൂരി പറഞ്ഞു. തിരുപ്പൂരില്‍ താന്‍ നടക്കാത്ത ഇടമില്ല. ഞങ്ങളുണ്ട് നിനക്കൊപ്പം എന്നു പറയുന്നത് പോലെയാണ് നിങ്ങള്‍ നല്‍കുന്ന കയ്യടി എനിക്ക് തോന്നുന്നത്. ഒരുപാട് നന്ദിയുണ്ടെന്നും സൂരി പറഞ്ഞു. അന്ന് കഴിച്ച തേങ്ങാ ബണ്ണിന് അത്രയ്ക്കും രുചിയുണ്ടായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


'സംസാരിച്ചാല്‍ കരയും എന്നുതോന്നുന്നുണ്ട്. 1993-ലാണ് സുഹൃത്തുക്കള്‍ക്കൊപ്പം തിരുപ്പൂരില്‍ ജോലിക്കായി വന്നത്. ഇരുപത് രൂപയായിരുന്നു ഒരു ദിവസത്തെ ശമ്പളം. ഒരാഴ്ച 140 രൂപ കിട്ടും. അതില്‍ 70 രൂപ സ്വന്തം ആവശ്യത്തിന് ചെലവഴിക്കും. ബാക്കി 70 രൂപ വീട്ടിലേയ്ക്ക് അയയ്ക്കും. അവിടെ ഒരു ബേക്കറിയുണ്ടായിരുന്നു. അവിടെ ഒരു തേങ്ങാ ബണ്ണ് കിട്ടും. ഒന്നേ കാല്‍ രൂപവരും. ബണ്ണും ചായയും കഴിച്ചാല്‍ കാശ് ചെലവാകും. എന്നിട്ട് ഒരു ചായ മാത്രം കുടിക്കും. പക്ഷേ ഹോട്ടലില്‍ നിന്നിറങ്ങാന്‍ മനസുവരില്ല. ആ ബണ്ണിന്റെ വാസന വശീകരിച്ചുകൊണ്ടേയിരുന്നു.'' സൂരി പറഞ്ഞു.

സൂരിക്ക് ജോലി നല്‍കിയ രണ്ടുപേരെ പ്രചാരണപരിപാടിക്കിടെ വേദിയില്‍ കൊണ്ടുവന്നു. ഇവരെ കണ്ട് സൂരി വികാരഭരിതനാവുന്നതും വീഡിയോയിലുണ്ട്. പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്‍. നടന്‍ സൂരി തന്നെയാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നതും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സ്വാസിക, രാജ്കിരണ്‍ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍ എത്തുന്നത്.

വികാരഭരിതനായിട്ടാണ് സൂരി സംസാരിച്ചത്. നടന്റെ വാക്ക് കേട്ട് വേദിയില്‍ ഇരുന്ന ഐശ്വര്യ ലക്ഷ്മി അടക്കമുള്ളവരുടെ കണ്ണ് നിറയുന്നതും കാണാം

Read more topics: # സൂരി
Actor Soori Crying on Stage And Aishwarya Lekshmi in Tears

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES