ഇവൾ ഞങ്ങളുടെ ​ഗൗരി; ആദ്യമായി മകളുടെ ഫോട്ടോ ആരാധകരുമായി പങ്കുവച്ച് നടി ഭാമ

Malayalilife
topbanner
ഇവൾ ഞങ്ങളുടെ ​ഗൗരി;  ആദ്യമായി മകളുടെ ഫോട്ടോ ആരാധകരുമായി പങ്കുവച്ച് നടി ഭാമ

നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ നടിയാണ് ഭാമ. നാട്ടിന്‍ പുറത്തുകാരി സുന്ദരി എന്ന ഇമേജായിരുന്നു താരത്തിന് മലയാളത്തില്‍. പിന്നീട് മലയാളത്തില്‍ നിന്നും അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലും താരം തിളങ്ങി. എങ്കിലും മലയാളികള്‍ക്ക് ഭാമയെ നാട്ടിന്‍പുറത്തുകാരി സുന്ദരിയായി കാണാനായിരുന്നു ഇഷ്ടം. ഏറെ നാള്‍ കാത്തിരുന്നെത്തിയ താരത്തിന്റെ വിവാഹവും  കുഞ്ഞിന്റെ ജനനവും എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ ആദ്യത്തെ കൺമണിയുടെ ചിത്രം പങ്കുവെക്കാൻ പലതവണ താരത്തിന്റെ ആരാധകർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഭാമ തയ്യാറായിരുന്നില്ല.  ഭാമ ആരാധകരെ സമയമാകുമ്പോൾ പങ്കുവെക്കാം എന്നാണ് അറിയിച്ചിരുന്നത്. 

 ഭാമ സോഷ്യൽമീഡിയ വഴി മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് പങ്കുവെച്ചിരിക്കുന്നത്. ​​ഗൗരി എന്നാണ് മകൾക്ക് ഭാമയും അരുണും പേര് നൽകിയിരിക്കുന്നത്. ഇരുവരുടേയും ഫ്ലാറ്റിലാണ് ആഘോഷമായി മകളുടെ ഒന്നാം പിറന്നാൾ ആഘോഷം കുടുംബത്തോടൊപ്പം നടത്തിയത്. മകളുടെ ആദ്യ ചിത്രങ്ങൾ കണ്ട് ഭാമയുടെ ഭർത്താവ് അരുണിന്റെ മുഖഛായയാണ് ​ഗൗരിക്ക് എന്നാണ് ആരാധകർ കുറിച്ചത്. ഇതോടെ മകളെ ആരാധകർക്ക് ആയി കാണിക്കാം എന്ന വാക്കാണ് താരം പാലിച്ചിരുന്നത്.   ഭാമയും മകൾ ​ഗൗരിയും പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് വിഡിയോയിൽ  പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ആരാധകരും പ്രിയപ്പെട്ടവരും അടക്കം നിരവധിപേർ  ഭാമയുടെ ആദ്യത്തെ കൺമണിക്ക് പിറന്നാൾ ആശംസകൾ നേർന്നു.

 മകളുടെ പിറന്നാൾ ദിനത്തിൽ വളരെ പെട്ടന്ന് ഒരു വർഷം കടന്നുപോയ പോലെ തന്നോയിയെന്ന് ഭാമ കുറിച്ചിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് ഭാമ. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. സിനിമ വിട്ടു നിൽക്കുന്നുണ്ട് എങ്കിൽ കൂടിയും താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്.

Read more topics: # Actress Bhama ,# share daughters pic
Actress Bhama share daughters pic

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES