നിസ്വാർ‍ഥ സേവനത്തിൻറേയും അർപ്പണത്തിൻറെയും ഭവനമാണ് അമ്മ; മാതൃദിനത്തിൽ അനിയത്തിക്കും അമ്മക്കുമൊപ്പമുള്ള ചിത്രവുമായി നടി ദിവ്യ ഉണ്ണി

Malayalilife
topbanner
 നിസ്വാർ‍ഥ സേവനത്തിൻറേയും അർപ്പണത്തിൻറെയും ഭവനമാണ് അമ്മ; മാതൃദിനത്തിൽ അനിയത്തിക്കും അമ്മക്കുമൊപ്പമുള്ള ചിത്രവുമായി നടി ദിവ്യ ഉണ്ണി

ലയാള സിനിമയിൽ ബാലതാരമായി എത്തിയ നടിയാണ്  ദിവ്യ ഉണ്ണി. മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകർ  നായികായികായി എത്തിയപ്പോൾ താരത്തിന് നൽകിയിരുന്നത്. അഭിനയത്തിന് പുറമേ താരം മികച്ച ഒരു നർത്തകി കൂടിയാണ്. ചുരുങ്ങിയ കാലം കൊണ്ടായിരുന്നു ദിവ്യ മലയാള സിനിമയിൽ ഇടം നേടിയിരുന്നത്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങള്‍ തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ മാതൃ ദിനത്തിൽ താരം പങ്കുവച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അമ്മ എൻറെ ജീവിത്തിലെ പ്രചോദനം, പിന്തുണ, അഭയം, നിസ്വാർ‍ഥ സേവനത്തിൻറേയും അർപ്പണത്തിൻറെയും ഭവനമാണ് അമ്മ, ഒരു ദിവസമോ ഒരു വർഷമോ ഒരു ജീവിതകാലം മുഴവനുമോ മതിയാകില്ല മനോഹരമായ മനസ്സിന്നുടമയായ അമ്മയെ ആഘോഷിക്കാൻ, മാതൃദിനാശംസകൾ എന്നാണ് അമ്മ ഉമാദേവിക്കും സഹോദരിയും നടിയുമായ വിദ്യ ഉണ്ണിയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്  താരം കുറിച്ചിരിക്കുന്നത്. ദിവ്യ ഇത് കൂടാതെ തന്നെ മക്കളായ മീനാക്ഷിയേയും അ‍ർജുനേയും ഐശ്വര്യയേയും എടുത്തു നിൽക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന താരം വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞു. എന്നാല്‍ ആദ്യ വിവാഹം പരാജയമായതോടെ താരം  വീണ്ടും വിവാഹിതയായിരുന്നു.  മുപ്പത്തിയേഴാം വയസില്‍ താരം വീണ്ടും ഒരു അമ്മയാകുകയും ചെയ്തിരുന്നു. ഇപ്പോൾ നിർത്താവുമായി താരം മുന്നോട്ട് പോകുകയാണ്.

Actress Divya unni new post about mothers day

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES