Latest News

അവര്‍ സംസാരിക്കുന്നു..ഞങ്ങള്‍ ചിരിക്കുന്നു; കിംവദന്തികള്‍ സൗജന്യ പിആര്‍ ശ്രേയസ് അയ്യരുമായി പ്രണയത്തിലോ? പ്രതികരിച്ച്  മൃണാള്‍  താക്കൂര്‍ 

Malayalilife
 അവര്‍ സംസാരിക്കുന്നു..ഞങ്ങള്‍ ചിരിക്കുന്നു; കിംവദന്തികള്‍ സൗജന്യ പിആര്‍ ശ്രേയസ് അയ്യരുമായി പ്രണയത്തിലോ? പ്രതികരിച്ച്  മൃണാള്‍  താക്കൂര്‍ 

നടി മൃണാല്‍ താക്കൂറിനെക്കുറിച്ച് വീണ്ടും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. നേരത്തെ തമിഴ് നടന്‍ ധനുഷുമായി ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരുമായി താരം ഡേറ്റിങ്ങിലാണെന്ന് സോഷ്യല്‍മീഡിയയില്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ മൃണാള്‍ ചിരിച്ചു തള്ളി. അഭ്യൂഹത്തെക്കുറിച്ച് മറുപടിയുമായി താരം ഇന്‍സ്റ്റ?ഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തു. മൃണാളിന്റെ തലയില്‍ അമ്മ മസാജ് ചെയ്യുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തത്. കിംവദന്തികള്‍ സൗജന്യ പിആര്‍ ആണെന്നും സൗജന്യങ്ങള്‍ ഇഷ്ടമാണെന്നും മൃണാള്‍ വ്യക്തമാക്കി. 

അതേസമയം, മൃണാലും ശ്രേയസ് അയ്യരും ഒരുമിച്ച് സമയം ചെലവഴിക്കുന്നുവെന്ന് അവകാശപ്പെടുന്ന സ്ഥിരീകരിക്കാത്ത പോസ്റ്റുകളാണ് ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരത്തുന്നത്. നേരത്തെ ധനുഷുമായി ചുറ്റിപ്പറ്റിയായിരുന്നു ?ഗോസിപ്പുകള്‍. ഈ വര്‍ഷം ആദ്യം സണ്‍ ഓഫ് സര്‍ദാര്‍ 2 പ്രീമിയറില്‍ ആലിംഗനം ചെയ്തതോടെയാണ് കിംവദന്തികള്‍ക്ക് തുടക്കം കുറിച്ചത്. ഒടുവില്‍ ഇരുവരും വാര്‍ത്തകള്‍ തള്ളി ര?ഗത്തെത്തി. സിദ്ധാന്ത് ചതുര്‍വേദിക്കൊപ്പം അഭിനയിക്കുന്ന ദോ ദീവാനേ ഷെഹര്‍ മേം മൃണാളിന്റെ പുതിയ ചിത്രം.

Actress Mrunal Thakur dropped silence

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES