പാരമ്പര്യ ആചാരപ്രകാരം വിദ്യയുടെ സീതാ കല്യാണം; ഹാല്‍ദി മുതല്‍ അഞ്ചു മൂഹൂര്‍ത്തങ്ങളുടെ മനോഹരചിത്രങ്ങളടങ്ങിയ നടി വിദ്യ ഉണ്ണിയുടെ വിവാഹ വീഡിയോ

Malayalilife
topbanner
 പാരമ്പര്യ ആചാരപ്രകാരം വിദ്യയുടെ സീതാ കല്യാണം; ഹാല്‍ദി മുതല്‍ അഞ്ചു മൂഹൂര്‍ത്തങ്ങളുടെ മനോഹരചിത്രങ്ങളടങ്ങിയ നടി വിദ്യ ഉണ്ണിയുടെ വിവാഹ വീഡിയോ

ഫ്രണ്ട്‌സ്, ആകാശഗംഗ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ സുപരിചിതയായ ദിവ്യ ഉണ്ണിയ്ക്കു പിറകെ അനുജത്തി  വിദ്യയും വെളളിത്തിരയിലേക്ക് എത്തിയിരുന്നുവെങ്കിലും ആദ്യ സിനിമയ്ക്ക് ശേഷം വിദ്യ സിനിമയില്‍ സജീവമായില്ല. സഞ്ജയുടെയും വിദ്യയുടെയും വിവാഹം പാരമ്പര്യമായ ബ്രാഹ്മണ ആചാരപ്രകാരമാണ് നടന്നത്. ഇരുവരുടേയും മനോഹരമായ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. സിനിമയില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു നടി ദിവ്യ ഉണ്ണി വിവാഹിതയായത്. അതോടെ അഭിനയത്തില്‍ നിന്നും മാറി കുടുംബജീവിതത്തിലേക്ക് കടന്നു. പിന്നീട് ദിവ്യയുടെ അനുജത്തി വിദ്യാ ഉണ്ണി വെളളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഡോക്ടര്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് വിദ്യ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയുടെ വേഷത്തിലാണ് ദിവ്യ എത്തിയത്. എന്നാല്‍ ഡോക്ടര്‍ ലൗവിന് ശേഷം കൂടുതല്‍ സിനിമകളില്‍ വിദ്യയെ പ്രേക്ഷകര്‍ കണ്ടില്ല. പിന്നീട് എഞ്ചിനീയറായി ഹോങ്കോങ്ങിലേക്ക് നടി ചേക്കേറുകയും ചെയ്തു. പിന്നീട് വിദ്യയുടെ പ്രീവെഡ്ഡിങ് ടീസറും വിവാഹചിത്രങ്ങളുമാണ് ഈ താര സഹോദരിമാരെ ആരാധകര്‍ വീണ്ടും ഓര്‍ക്കാന്‍ കാരണം. ചെന്നൈ സ്വദേശിയായ സഞ്ജയുടെയും വിദ്യയുടെയും വിവാഹ വീഡിയോ നടിയും വിദ്യയുടെ ചേച്ചിയുമായ ദിവ്യ പങ്കുവച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്. പാരമ്പര്യ ആചാരപ്രകാരമുളള സീതാകല്യാണമായിരുന്നു ദിവ്യ ഉണ്ണിയുടേത്. കോക്കനട്ട് വെഡ്ഡിങ് സിനിമാസിന്റെ മനോഹരമായ വെഡ്ഡിങ് വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

തങ്ങളുടെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്താന്‍ പറ്റുന്ന കുറച്ചു ദിവസങ്ങളാണ് വിദ്യയുടെ വിവാഹം തങ്ങള്‍ക്ക് സമ്മാനിച്ചതെന്ന് വീഡിയോയില്‍ ദിവ്യ പറയുന്നുണ്ട്. വിവാഹത്തിന് മുന്നോടിയായുളള ഹാല്‍ദി മുതലുളള ചിത്രങ്ങളാണ് വീഡിയോയിലുളളത്. മഞ്ഞയും ഓറഞ്ചും കലര്‍ന്ന വേഷത്തില്‍ മഞ്ഞള്‍ അണിയിക്കുന്നതും നൃത്തം ചെയ്യുന്നതുമൊക്കെ വീഡിയോയിലുണ്ട്. ഇതിനൊപ്പം വിവാഹത്തിനു മുന്നോടിയായി താരസഹോദരിമാര്‍ ഒരുമിച്ചുളള ഫോട്ടോഷൂട്ടും സഞ്ജയും വിദ്യയും ഒരുമിച്ചുളള ചിത്രങ്ങളും സഞ്ജ യെ കണ്ടു മുട്ടിയതിനെക്കുറിച്ച് വിദ്യ വെളിപ്പെടുന്നതും വീഡിയോയിലുണ്ട്. കോളേജില്‍ വച്ചാണ് സഞ്ജയ് യെ ആദ്യമായി കണ്ടു മുട്ടിയതെന്നും പിന്നീട് നല്ല സുഹൃത്തുക്കളാവുകയായിരുന്നുവെന്നും വിദ്യ പറയുന്നു. പിന്നീട് അത് വര്‍ഷങ്ങള്‍ നീളുകയും പിന്നീട് സൗഹൃദം വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. വിവാഹത്തിന്റെ വിവിധ ചടങ്ങുകളുടെ ചിത്രങ്ങള്‍ വീഡിയോയിലുണ്ട്. വിവാഹ റിസെപ്ഷന്‍ ചിത്രങ്ങളും ഇരുവരും ഒരുമിച്ച് വിവാഹം ചെയ്യുന്നതുമെല്ലാം വീഡിയോയില്‍ കാണാം. വിവാഹത്തിന്റെയും റിസെപ്ഷന്റേയും ചിത്രങ്ങള്‍ നിറഞ്ഞ വീഡിയോ അവസാനിക്കുന്നത് ഇരുവരുടേയും വിവാഹശേഷമുളള ഫോട്ടോഷൂട്ട് ചിത്രങ്ങളോടെയാണ്. ഓരോ ചടങ്ങിലും വ്യത്യസ്തമായ വേഷങ്ങളോടെ സുന്ദരിയായാണ് വിദ്യയും ദിവ്യയും ഉളളത്. 

ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരുമായുളള വിദ്യയുടെ വിവാഹം  പാരമ്പര്യ തനിമ കാത്തുസൂക്ഷിച്ചത് കൊണ്ടു ശ്രദ്ധ നേടിയിരുന്നു. പാരമ്പര്യ രീതിയിലെ ഇരുവരുടെയും വിവാഹച്ചടങ്ങിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഭീമയുടെ ഇപ്പോഴുള്ള പരസ്യത്തിലെ പോലെ വിദ്യയെയും സഞ്ജയിനെയും സുഹൃത്തുകള്‍ ചുമലില്‍ ഇരുത്തി മാല ഇടുന്ന ചിത്രങ്ങളും വിവാഹം വ്യത്യസ്തമാക്കിയിരുന്നു. സിനിമയില്‍ നിന്നും വിട്ടു നിന്ന  ദിവ്യ  ചേച്ചിക്കൊപ്പവും അല്ലാതെയും നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ വിദ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് കഴിഞ്ഞ വിദ്യ ഇപോള്‍ ഹോങ്കോങില്‍ ഉദ്യോഗസ്ഥയാണ്. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വര്‍. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ്. സിനിമാതാരം ഭാവനയുടെ വിവാഹ ചിത്രങ്ങള്‍ പകര്‍ത്തിയ കോക്കനട്ട് വെഡ്ഡിംങ് സിനിമാസ് ആണ് വിദ്യയുടെയും സഞ്ജയ് യുടെയും മനോഹരമായ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടുകളും വിവാഹചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. 

Read more topics: # Actress Vifya Unni,# Divya Unni,# marriage,# vedio
Actress Vidya Unni wedding vedio goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES