ചികിൽസിക്കാൻ ആവശ്യമായ പണമില്ല; രോഗക്കിടക്കയിൽ സഹായം തേടി കുമ്പളങ്ങി നൈറ്റ്സ് താരം അംബിക റാവു

Malayalilife
topbanner
ചികിൽസിക്കാൻ ആവശ്യമായ പണമില്ല;  രോഗക്കിടക്കയിൽ സഹായം തേടി കുമ്പളങ്ങി  നൈറ്റ്സ് താരം അംബിക റാവു

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ബേബി മോളുടെ അമ്മയായി മലയാളികൾക്ക് ഏറെ  പരിചിതമായ നടിയാണ് അംബിക  റാവു. മലയാള സിനിമയിൽ സഹസംവിധായികയായും അഭിനേതാവായും സജീവമായിരുന്ന അംബിക റാവു ദീർഘ നാളുകളായി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ്.  ഡയാലിസിസിന് താരം ആഴ്ചയിൽ രണ്ട്  തവണയാണ് വിധേയയാകുന്നത്. താരത്തിന് എല്ലാവിധ സഹായവുമായി കൂടെ കൈത്താങ്ങായിരുന്ന സഹോദരൻ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിൽ ആയ സാഹചര്യത്തിൽ ഇപ്പോൾ തുടർ ചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ ബുദ്ധിമുട്ടി നിൽക്കുകയാണ്.

ഫെഫ്കയും സിനിമാ രം​ഗത്തു നിന്നുള്ളവരും പലരും സഹായങ്ങൾ നൽകിയിരുന്നു. ഇത്രയും നാൾ മുന്നോട്ട് പോയിരുന്നതും ആ സഹായങ്ങൾ കൊണ്ട് തന്നെയാണ്. പക്ഷേ അതിനും പരിമിതികളില്ലേ എന്ന് അംബിക തുറന്ന്  പറയുന്നു.  മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ സിനിമകളില്‍ തിളങ്ങുന്ന അഭിനയം കാഴ്ചവച്ച അംബികാ റാവു തൊമ്മനും മക്കളും, സാള്‍ട് ആന്‍ഡ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒരുപാട് നാളായി പല സുഹൃത്തുക്കളുടെയും സഹായത്തോടെ തുടരുന്ന ചികിത്സ ഇനിയും മുന്നോട്ട് കൊണ്ട് പോകാൻ സുമനസ്സുകളായ നിങ്ങളുടെ ചെറുതും വലുതുമായ സഹായം ആവശ്യമാണ്‌. തുക എന്തും ആകട്ടെ, നമ്മളിൽ ഒരാളെ സഹായിക്കാൻ ഉള്ള നിങ്ങളുടെ മനസ്സ് ഇത്തരുണത്തിൽ പ്രകടിപ്പിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നുവെന്നാണ് അംബികയ്ക്ക് വേണ്ടി ചികിത്സാ സഹായം അഭ്യർത്ഥിച്ചുള്ള കുറിപ്പുകളിൽ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ  അക്കൗണ്ട് നമ്പറും ചേർത്തിട്ടുണ്ട്.

Actress ambika rao needs help for the treatment

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES