Latest News

അമ്മ മലയാളിയും അച്ഛന്‍ മറാഠിയും; ഡിവോഴ്‌സ് കഴിഞ്ഞ് 'യാത്ര' സീരിയലിലെ കണക്ക് നോട്ടം ചുമതലയായി; അന്യഭാഷാ നടികളെ ലിപ് സിങ്ക് ചെയ്യാന്‍ സഹായിച്ച്‌ തുടക്കം; പിന്നെ മേനോന്റെ സംവിധാന സഹായി; കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മയായ നടി; വിടവാങ്ങുന്നത് മലയാള സിനിമയിലെ ദി കോച്ച്‌; അംബികാ റാവു മടങ്ങുമ്ബോള്‍

Malayalilife
topbanner
അമ്മ മലയാളിയും അച്ഛന്‍ മറാഠിയും; ഡിവോഴ്‌സ് കഴിഞ്ഞ് 'യാത്ര' സീരിയലിലെ കണക്ക് നോട്ടം ചുമതലയായി; അന്യഭാഷാ നടികളെ ലിപ് സിങ്ക് ചെയ്യാന്‍ സഹായിച്ച്‌ തുടക്കം; പിന്നെ മേനോന്റെ സംവിധാന സഹായി; കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മയായ നടി; വിടവാങ്ങുന്നത് മലയാള സിനിമയിലെ ദി കോച്ച്‌; അംബികാ റാവു മടങ്ങുമ്ബോള്‍

20 വര്‍ഷക്കാലം മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും രംഗത്തുള്ള അംബികാ റാവു അന്തരിച്ചു.

തൃശ്ശൂര്‍ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അംഗമാണ്.

കോവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.30ന് ഹൃദയാഘാതം മൂലമാണ് മരണം. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത കൃഷ്ണാ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാലോകത്തെത്തിയത്. തൃശൂര്‍ തിരുവമ്ബാടി ക്ഷേത്രത്തിന് സമീപം രാമേശ്വര ഭവനിലായിരുന്നു താമസം. മക്കള്‍: രാഹുല്‍, സോഹന്‍.

ബാലചന്ദ്രമേനോന്റെ സിനിമകളില്‍ സഹ-സംവിധായകയായി തുടങ്ങിയ അംബിക റാവു പിന്നീട് പ്രമുഖ സംവിധായകര്‍ക്കൊപ്പം ഹലോ, ബിഗ് ബി, റോമിയോ, പോസറ്റീവ്, പരുന്ത്, മായാബസാര്‍, കോളേജ് കുമാരന്‍, 2 ഹരിഹര്‍ നഗര്‍, ലൗ ഇന്‍ സിഗപ്പൂര്‍, ഡാഡി കൂള്‍, ടൂര്‍ണമെന്റ്, ബെസ്റ്റ് ആക്ടര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, പ്രണയം, തിരുവമ്ബാടി തമ്ബാന്‍, ഫേസ് 2 ഫേസ്, 5 സുന്ദരികള്‍, തൊമ്മനും മക്കളും, സാള്‍ട് ആന്‍ഡ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം അനുരാഗ കരിക്കിന്‍ വെള്ളം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയും അസ്സോസിയേറ്റായും പ്രവര്‍ത്തിച്ചു.

'ദി കോച്ച്‌' എന്ന അപരനാമധേയത്തിലാണു അംബിക സെറ്റുകളില്‍ അറിയപ്പെടുന്നത്. അന്യഭാഷാ നടികള്‍ക്ക് മലയാളം ഡൈലോഗുകള്‍ക്ക് ലിപ് സിങ്ക് ചെയ്യാന്‍ സഹായിക്കുക്കയാണു പ്രധാന ഉദ്യമം. ഗ്രാമഫോണ്‍, മീശമാധവന്‍, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധക്ക്, എന്റെ വീട് അപ്പുന്റെയും, അന്യര്‍, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലര്‍, വെട്ടം, രസികന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, അച്ചുവിന്റെ 'അമ്മ, കൃത്യം, ക്ലസ്മേറ്റ്‌സ്, കിസാന്‍, പരുന്ത്, സീതാകല്യാണം, ടൂര്‍ണമെന്റ്, സാള്‍ട്ട് & പെപ്പര്‍ അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മ എന്ന കഥാപാത്രം അടുത്ത കാലത്ത് അഭിനയരംഗത്ത് ശ്രദ്ധേയമായ വേഷമാണ്.

കുമ്ബളങ്ങി നൈറ്റ്‌സിലെ ബേബിമോളുടെ അമ്മയായി എത്തിയതോടെ മലയാളി സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയായിരുന്നു അംബിക റാവു. വൃക്ക തകരാറിനെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു അംബിക റാവു. കോവിഡ് കൂടെ വന്ന ശേഷം ആരോഗ്യ നില തീരെ മോശമാകുകയായിരുന്നു. തൃശ്ശൂര്‍ തിരുവമ്ബാടിയിലുള്ള സഹോദരന്റെ ഫ്ളാറ്റിലായിരുന്നു അംബിക താമസിച്ചിരുന്നത്. വിവാഹ മോചിതയാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

രണ്ട് വൃക്കകളും തകരാറിലായി ലിവര്‍ സിറോസിസും ബാധിച്ച്‌ കിടന്ന ഇടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കഴിയുകയായിരുന്നു അംബിക റാവു. വയറ്റില്‍ വെള്ളം നിറയുന്ന അവസ്ഥയിലുമായിരുന്നു. ഭാരം അനുഭവപ്പെടുന്നതിനാല്‍ എഴുന്നേറ്റ് നില്‍ക്കാനും സാധിക്കില്ലായിരുന്നു. ഡയാലിസിസിനും മരുന്നുകള്‍ക്കുമൊക്കെയായി നല്ല ഒരു തുക ആവശ്യമായി വന്നിരുന്നതിനാല്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് സാമ്ബത്തിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അംബിക റാവുവിന്റെ അച്ഛന്‍ മറാഠിയും അമ്മ മലയാളിയുമാണ്. അച്ഛനാണ് അംബികയ്ക്കും സഹോദരങ്ങള്‍ക്കും കലാപരമായ രംഗത്തേക്ക് ഇറങ്ങാനുള്ള സ്വാതന്ത്രം നല്‍കിയത്. മുപ്പത്തിയാറാം വയസ്സില്‍ വിവാഹ മോചിതയായി നില്‍ക്കുന്ന സമയത്താണ് അംബിക അവിചാരിതമായി സിനിമയില്‍ എത്തുന്നത്.

ഏകദേശം 20 വര്‍ഷക്കാലം മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും രംഗത്തുള്ള അംബികാ റാവു തികച്ചും യാദൃശ്ചികമായാണ് സിനിമാ രംഗത്ത് എത്തിയത്. ഒരു സുഹൃത്തിനു വേണ്ടി 'യാത്ര' എന്ന സീരിയലിന്റെ കണക്കുകള്‍ നോക്കാന്‍ തുടങ്ങിയതോടെയാണ് നടിയുടെ സിനിമാ കരിയറിന്റെ തുടക്കം. അവിടുന്നാണ് നടി തന്റെ യഥാര്‍ഥ കരിയര്‍ കണ്ടെത്തിയത്. അന്യഭാഷാ നടികള്‍ക്ക് മലയാളം ഡയലോഗുകള്‍ക്ക് ലിപ് സിങ്ക് ചെയ്യാന്‍ സഹായിക്കുകയായിരുന്നു ആദ്യകാലത്ത് പ്രധാന ജോലി. തുടര്‍ന്ന് അഭിനയരംഗത്തും ശ്രദ്ധേയയായി രണ്ട് വര്‍ഷക്കാലത്തിലേറെ ആയി ചികിത്സയിലായിരുന്നു.

ഡയാലിസിസിന് താരം ആഴ്ചയില്‍ രണ്ട് തവണ വിധേയയായിരുന്നു. താരത്തിന് എല്ലാവിധ സഹായവുമായി കൂടെ കൈത്താങ്ങായിരുന്ന സഹോദരന്‍ അജിയും സ്‌ട്രോക്ക് വന്ന് ആശുപത്രിയില്‍ ആയതോടെയാണ് നടി തുടര്‍ ചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയത്. സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ നടിയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ നടന്‍ ജോജു ജോര്‍ജ്ജ് അടക്കം നടിക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു.

ഫെഫ്കയും സിനിമാ താരങ്ങളും അകമഴിഞ്ഞ സഹായങ്ങള്‍ നടിക്ക് നല്‍കി വന്നിരുന്നു. ചികിത്സ ചെലവുകള്‍ കണ്ടെത്തുന്നതിന് തൃശ്ശൂരില്‍ നിന്നും സംവിധായകരായ ലാല്‍ജോസ്, അനൂപ് കണ്ണന്‍, നടന്മാരായ സാദിഖ്, ഇര്‍ഷാദ് എന്നിവര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളുടെ ഒരു സൗഹൃദ കൂട്ടായ്മയും കൈകോര്‍ത്തിരുന്നു.

Read more topics: # Actress ambika rao,# real life story
Actress ambika rao real life story

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES