ഞങ്ങളൊക്ക ദൈവത്തിന്റെ ഒരു തമാശയല്ലേ; ഒറ്റ ചിത്രത്തിലൂടെ പട്ടിണിയിൽ നിന്ന് സമ്പന്നതയിലേക്ക്; വിധിയുടെ ക്രൂരത സാജൻ സാഗരയുടെ ജീവിതത്തിൽ സംഭവിച്ച കഥ

Malayalilife
topbanner
ഞങ്ങളൊക്ക ദൈവത്തിന്റെ ഒരു തമാശയല്ലേ; ഒറ്റ ചിത്രത്തിലൂടെ പട്ടിണിയിൽ നിന്ന് സമ്പന്നതയിലേക്ക്; വിധിയുടെ ക്രൂരത സാജൻ സാഗരയുടെ ജീവിതത്തിൽ സംഭവിച്ച കഥ

 സിനിമാ ലോകത്തെ ഏറ്റവും ചെറിയ നടൻ എന്നറിയപ്പെട്ട സാജൻ സാഗര തിരുവനന്തപുരം ധനുവച്ചപുരം സ്വദേശിയാണ്.  സാജൻ പ്രേക്ഷക മനസ്സിൽ ഇടം പിടിക്കുന്നത് മിമിക്രി വേദികളിലൂടെയും ടിവി പരിപാടികളിലൂടെയും ആണ്. സാജന് ഏറെ ജനപ്രീതി 2005ൽ പുറത്തിറങ്ങിയ വിനയൻ ചിത്രമായ അത്ഭുത ദ്വീപ് എന്ന അത്ഭുത ചിത്രമാണ്  നേടി കൊടുക്കുന്നത്.  സാജന്റെ ജീവിതം തന്നെ ആ ഒരൊറ്റ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മാറിമറിഞ്ഞു. കൈ നിറയെ അവസരങ്ങളും മികച്ച വേഷങ്ങളും. എന്നാൽ ആ സന്തോഷം അധിക നാൾ നീണ്ടു പോയില്ല.

മലയാളത്തിലെ മറ്റു സംവിധായകർക്ക് സങ്കൽപ്പിക്കാൻ പോലുമാകാത്ത ഒരു ചിത്രം , അതായിരുന്നു അത്ഭുതദ്വീപ്. കൊട്ടാരം ചമയക്കാരനായി വേഷം ചെയ്ത സാജന് സാഗര ആയിരുന്നു.അത്ഭുതദ്വീപ് എന്ന ചിത്രം  2005 ഏപ്രിൽ  ഒന്നിന്  റിലീസ് ആയതോടെ  പെട്ടെന്നൊരു ദിവസം സെലബ്രിറ്റികളും താരങ്ങളുമായി ആരും ശ്രദ്ധിക്കാതെ അവഗണിച്ചു പോന്നിരുന്ന ഒരു ചെറിയ വിഭാഗം മനുഷ്യർ  മാറുകയായിരുന്നു. ആ ചിത്രത്തിലൂടെ ഉണ്ട പക്രു എന്നറിയപ്പെട്ട അജയകുമാർ ഗിന്നസ് ബുക്കിൽ  ഇടം നേടുകയും ചെയ്തിരുന്നു.

ആ സിനിമയിലെ ഏറ്റവും ചെറിയ മനുഷ്യൻ സാജന് സാഗര v തൻ്റെ മനോഹരമായ ചിരി ചിരിച്ചുകൊണ്ട് സംവിധയകാൻ വിനയനോട് പറഞ്ഞ ഒരു വാക്കുണ്ട്. ഞങ്ങളൊക്ക ദൈവത്തിന്റെ ഒരു തമാശയല്ലേ സാർ . പക്ഷേ ദൈവം ഒരു നിമിഷം ഒന്നു മാറി ചിന്തിച്ചിരുന്നു എങ്കിൽ  നമ്മുടെ പ്യഥ്വിരാജിന്റെ പൊക്കം എനിക്കും, എന്റെ പൊക്കം പ്യഥ്വിരാജിനും വന്നേനെഇതു പറഞ്ഞു അദ്ദേഹം വീണ്ടും പൊട്ടിച്ചിരിച്ചെങ്കിലും സാജന്റെ വാക്കുകളിൽ പൊക്കം കുറഞ്ഞതിന്റെ വേദന നിഴലിക്കുന്നതു അന്ന് വിനയൻ കണ്ടു. അംഗവൈകല്യം ഒന്നുമില്ലാതെ ഈ ഭൂമിയിൽ  ജനിച്ചു ജീവിക്കാൻ  കഴിയുന്നതു തന്നെ മഹാഭാഗ്യമാണെന്നു ചിന്തിപ്പിക്കാൻ  ഉതകുന്ന വാക്കുകളായിരുന്നു അത്.

 സാജന് ധാരാളം സ്റ്റേജ് പ്രോഗ്രാമുകളും സിനിമകളിലും അത്ഭുതദ്വീപ് വലിയ വിജയമായി മാറിയതോടെ അവസരം കിട്ടി വലിയ തിരക്കായി.  സാജന് തന്റെ പൊക്കക്കുറവ് ഒരു അനുഗ്രഹമായി തോന്നി തുടങ്ങിയ നിമിഷം. കഷ്ടപ്പാടുകൾ ഒക്കെ മാറി തുടങ്ങി ജീവിതത്തിൽ സന്തോഷത്തിന്റെ നാളുകൾ. എന്നാൽ അധിക നാൾ ആ സന്തോഷത്തിനു  ആയുസ്സ് ഉണ്ടായിരുന്നില്ല. ആ വലിയ കലാകാരനായ കുഞ്ഞു മനുഷ്യന്റെ ജീവിതം ഒരു പരിപാടിയുടെ റിഹേഴ്‌സൽ  നടക്കുമ്പോൾ ബെഞ്ചി ൽ നിന്നും താഴെ വീണ  അവിടെ തീരുകയായിരുന്നു. അദ്ദേഹം അന്തരിച്ചിട്ട് ഇപ്പോൾ 17 വർ ഷം ആകുന്നു.കേരളത്തിലേക്കും ഏറ്റവു പൊക്കം കുറഞ്ഞ മനുഷ്യനായ സാജൻ  2005 സെപ്തംബർ  19 നാണ് 29-ാം വയസ്സിൽ  വിട പറഞ്ഞത്.

Read more topics: # Actor sajan sagara ,# real life story
Actor sajan sagara real life story

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES