Latest News

മകൾക്ക് ആദ്വിക എന്ന് പേരിട്ടു; കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടി അഞ്ജലി

Malayalilife
topbanner
മകൾക്ക് ആദ്വിക എന്ന് പേരിട്ടു; കുഞ്ഞിന്റെ  പേരിടൽ ചടങ്ങ് ആഘോഷമാക്കി നടി അഞ്ജലി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരം അഞ്ജലി നായർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. അടുത്തിടെയാണ്  അഞ്ജലിക്ക് ഒരു  പെൺകുട്ടി ജനിച്ചത്. എന്നാൽ ഇപ്പോൾ മകളുടെ പേരിടൽ ചടങ്ങ് ഇരുവരും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് ആഘോഷമാക്കിയിരിക്കുകയാണ്.  ആദ്വിക എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ അഞ്ജലിക്കും അജിത്തിനുമൊപ്പം ആവണിയുമുണ്ട്. അഞ്ജലി  സാരിയിൽ അതി മനോഹരിയായിട്ടാണ്  പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള മുണ്ടും ഷർട്ടുമാണ് അജിത്തിന്റെ വേഷം.

സഹ സംവിധായകനായ അജിത്ത് രാജുവാണ് ഭർത്താവ്.  അഞ്ജലിയുടെ ആദ്യ വിവാഹം സംവിധായകൻ അനീഷ് ഉപാസനയുമായി 2011ലായിരുന്നു, 2016ൽ ഇരുവരും വേർപിരിഞ്ഞു, ഈ  വിവാഹത്തിൽ ആവണി എന്ന മകളുമുണ്ട്, അഞ്ജലിക്കൊപ്പമാണ് മകൾ  താമസം.  അജിത്തിനെ അഞ്ജലി 2021 നവംബർ 21നാണ് വിവാഹം കഴിക്കുന്നത്, മൂന്നു മാസത്തിനുശേഷമാണ് വിവാഹം കഴിച്ച വിവരം അഞ്ജലിയും ഭർത്താവും ആരാധകരെ അറിയിക്കുന്നത്. 

 മകളുടെ ജനനം അറിയിച്ചുകൊണ്ട് അഞ്ജലി ഇൻസ്റ്റയിൽ ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്, ഞങ്ങളുടെ കുടുംബത്തിലേക്കെത്തിയ ഈ പുതിയ അംഗത്തെപ്പോലെ, പെൺകുഞ്ഞാണ്, ഏവരുടേയും അനുഗ്രഹം ഞങ്ങൾക്ക് വേണം’, എന്നായിരുന്നു കുറിച്ചിരുന്നത്. നിരവധി താരങ്ങളും ആരാധകരും ആശംസകളുമായി എത്തിയിരുന്നു.

Actress anjali nair daughter naming cerimony pics

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES