Latest News

നടി അഞ്ജലി നായർ വീണ്ടും വിവാഹിതയായി; ഭർത്താവ് സഹസംവിധായകൻ

Malayalilife
topbanner
നടി അഞ്ജലി നായർ വീണ്ടും വിവാഹിതയായി; ഭർത്താവ് സഹസംവിധായകൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരം അഞ്ജലി നായർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരം രണ്ടാമതും വിവാഹിതയായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. സഹ സംവിധായകനായ അജിത്ത് രാജുവാണ് ഭർത്താവ്.  അഞ്ജലിയുടെ ആദ്യ വിവാഹം സംവിധായകൻ അനീഷ് ഉപാസനയുമായി 2011ലായിരുന്നു, 2016ൽ ഇരുവരും വേർപിരിഞ്ഞു, ഈ  വിവാഹത്തിൽ ആവണി എന്ന മകളുമുണ്ട്, അഞ്ജലിക്കൊപ്പമാണ് മകൾ  താമസം.  അജിത്തിനെ അഞ്ജലി 2021 നവംബർ 21നാണ് വിവാഹം കഴിക്കുന്നത്, മൂന്നു മാസത്തിനുശേഷമാണ് വിവാഹം കഴിച്ച വിവരം അഞ്ജലിയും ഭർത്താവും ആരാധകരെ അറിയിക്കുന്നത്. 

വിവാഹത്തെക്കുറിച്ച് അഞ്ജലി പറഞ്ഞതിങ്ങനെ, വിവാഹ വിശേഷങ്ങൾ കൊട്ടിഘോഷിക്കാനോ, ഉൽസവമാക്കാനോ താൽപര്യമുണ്ടായിരുന്നില്ല. ഞങ്ങളെ ഒന്നിച്ചു കാണുമ്പോൾ മറ്റൊരു രീതിയിലുള്ള സംസാരമുണ്ടാകരുതല്ലോ എന്നു ചിന്തിച്ചപ്പോഴാണ് വിവാഹിതരായ സന്തോഷം പ്രിയപ്പെട്ടവരുമായി പങ്കിടാൻ തീരുമാനിച്ചത്.ഒരു വർഷത്തെ പരിചയത്തോടെ, ഒന്നിച്ചു മുന്നോട്ടു പോകാനാകും എന്നു തോന്നിയപ്പോഴാണ് വീട്ടുകാരുമായി സംസാരിച്ചത്. അവരും ആലോചിച്ച് സമ്മതമറിയിക്കുകയായിരുന്നു. ഞങ്ങള്‍ രണ്ടാളുടെയും രണ്ടാം വിവാഹമാണിത്. അദ്ദേഹത്തിന്റെ ആദ്യവിവാഹം 2014 ൽ പിരിഞ്ഞു. എന്റെ ആദ്യ വിവാഹം 2016 ൽ പിരിഞ്ഞു.

 നായികയായി താരം നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്.  മലയാളത്തിലേക്ക് സീനിയേഴ്‌സിലൂടെയാണ് എത്തുന്നത്. വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികൾ, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, സെക്കൻഡ്‌സ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകൻ, ഒപ്പം, ടേക്ക് ഓഫ്, കൽക്കി, ദൃശ്യം കാവൽ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. മോഹൻലാൽ ചിത്രം ആറാട്ടിലാണ് ഒടുവിൽ വേഷമിട്ടത്.

Read more topics: # Actress anjali nair,# wedding
Actress anjali nair wedding

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES