Latest News

വിവാഹം കഴിഞ്ഞുളള ആറുമാസം ജീവിച്ചത് അപരിചിതരെ പോലെ; സിനിമയിലേക്ക് തിരിച്ചു വന്നത് ഭര്‍ത്താവിന്റെ പിന്തുണ ലഭിച്ചതോടെ; വിവാഹത്തെക്കുറിച്ചും സിനിമയെക്കുറിച്ചും തുറന്നു പറഞ്ഞ് നടി ചിത്ര

Malayalilife
വിവാഹം കഴിഞ്ഞുളള ആറുമാസം ജീവിച്ചത് അപരിചിതരെ പോലെ; സിനിമയിലേക്ക് തിരിച്ചു വന്നത് ഭര്‍ത്താവിന്റെ പിന്തുണ ലഭിച്ചതോടെ; വിവാഹത്തെക്കുറിച്ചും സിനിമയെക്കുറിച്ചും തുറന്നു പറഞ്ഞ് നടി ചിത്ര

ചിത്രയെന്ന പേരു കേള്‍ക്കുമ്പോള്‍ ഗായിക ചിത്രയുടെ മുഖം മനസ്സിലേക്ക് വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആറാംതമ്പുരാനിലെയും ദേവാസുരത്തിലേയും അഭിനയത്തെക്കുറിച്ച് പറയുമ്പോള്‍ മനസ്സിലേക്ക് മറ്റൊരു ചിത്രയെത്തും. സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ച് ഒരു കാലത്ത് മലയാളത്തിന്റെ പ്രിയനടി ആയിരുന്നു ചിത്ര. വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ ചിത്ര നടിമാര്‍ അഭിനയിക്കാന്‍ മടിക്കുന്ന മിക്ക കഥാപാത്രങ്ങളേയും തന്‍മയത്തോടെ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങളിലാണ് ചിത്ര സ്‌ക്രീനില്‍ അധികവും പ്രത്യക്ഷപ്പെട്ടിട്ടുളളത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ചിത്ര തന്റെ കുടുംബത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്. 

സിനിമാതിരക്കുകളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരത്തിന് അമ്മയെ നഷ്ടമായത്. അവസാന സമയത്ത് അമ്മയ്‌ക്കൊപ്പമില്ലായിരുന്നുവെന്നും  അമ്മയെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന കുറ്റബോധവും താരത്തെ അലട്ടിയിരുന്നു. തന്റെ അസാന്നിധ്യത്തില്‍ പപ്പയുടെ അവസ്ഥയും സമാനമാവരുതെന്ന കാര്യത്തിലും താരത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇതിനിടെ തന്റെ അച്ഛന് വൃക്കരോഗം സ്ഥിരീകരിച്ചെന്നും താന്‍ അച്ഛനോടൊപ്പം ശുശ്രൂഷയുമായി നിന്നുവെന്നും താരം പറയുന്നു.എന്നാല്‍ മകളുടെ ജീവിതം സുരക്ഷിതമാക്കാന്‍ അച്ഛന്‍ തന്റെ വിവാഹം നടത്തിയെന്നു ചിത്ര പറയുന്നു. വിവാഹിത ആകുമ്പോഴും അച്ഛനെ ഒപ്പം നിന്നു നോക്കാന്‍ സാധിക്കാത്തതിന്റെ വിഷമമായിരുന്നു തനിക്കെന്നും ചിത്ര പറയുന്നു.

വിജയരാഘവനെന്ന ബിസിനസ്സുകാരനാണ് ചിത്രയുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞുള്ള ആദ്യ 6 മാസം തികച്ചും അപരിചിതരെപ്പോലെയായിരുന്നു തങ്ങള്‍ ഇരുവരും കഴിഞ്ഞിരുന്നതെന്ന് താരം പറയുന്നു. ഇഷ്ടവുമില്ല വെറുപ്പുമില്ല എന്ന അവസ്ഥയായിരുന്നു അപ്പോള്‍ തനിക്കെന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമില്ല എന്നു കരുതി സിനിമയില്‍ നിന്നും താന്‍ പിന്‍മാറുകയായിരുന്നു. എന്നാല്‍ തന്റെ ഈ തീരുമാനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്റെ കുടുംബത്തിലെ സ്ത്രീകളും ജോലിക്ക് പോവുന്നുണ്ടെന്നും തന്റെ ജോലി തുടര്‍ന്നോളാനുമാണ് ഭര്‍ത്താവ് നിര്‍ദേശിച്ചതെന്നും ചിത്ര പറയുന്നു. ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് ഒരിടവേളയ്ക്ക് ശേഷം താരം സിനിമയിലേക്ക് എത്തിയത്. അച്ഛന്റെ കാര്യങ്ങളെക്കുറിച്ചോര്‍ത്താണ് ആശങ്കപ്പെടുന്നതെങ്കില്‍ അതിന്റെ ആവശ്യമില്ലെന്നും അച്ഛനെ താന്‍ നന്നായി നോക്കിക്കോളാമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയെന്നും അന്ന് മുതലാണ് തങ്ങള്‍ ശരിക്കും ഭാര്യ ഭര്‍ത്താക്കന്‍മാരായി ജീവിച്ച് തുടങ്ങിയതെന്നും ചിത്ര വ്യക്തമാക്കുന്നു. എന്നാല്‍ മഴവില്ല്, സൂത്രധാരന്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനു ശേഷം വീണ്ടും അപ്രത്യക്ഷയാകുകയായിരുന്നു. വെളളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ചിത്ര സിനിമയെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും പറഞ്ഞത് വൈറലാകുകയാണ്. 


 

Read more topics: # Actress,# Chitra,# family,# marriage
Actress chithra about her marriage and cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES