Latest News

പരാതിപ്പെടാനുള്ള ബുദ്ധി ഉണ്ടെങ്കിൽ കാര്യങ്ങൾ നേരത്തെ മനസ്സിലാക്കാനുള്ള കഴിവും സ്ത്രീകൾക്കുണ്ട്: മംമ്ത മോഹൻദാസ്

Malayalilife
topbanner
പരാതിപ്പെടാനുള്ള ബുദ്ധി ഉണ്ടെങ്കിൽ കാര്യങ്ങൾ നേരത്തെ മനസ്സിലാക്കാനുള്ള കഴിവും സ്ത്രീകൾക്കുണ്ട്: മംമ്ത മോഹൻദാസ്

ജീവിത്തില്‍ ഒരു പാട് പ്രതി സന്ധികളിലൂടെ കടന്ന് പോയ താരമാണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ ദാസ.് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ തിരവധി ചിത്രങ്ങളില്‍ വേഷമിട്ട മംമ്ത ഒരു പിന്നണി ഗായിക കൂടിയാണ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവാദ പരാമർശവുമായി നടി മംമ്ത മോഹൻദാസ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ  രണ്ട് വശങ്ങളുണ്ടെന്നാണ് മംമ്ത പറയുന്നത്.  

” പ്രൊഫഷണലായി ഇടപെടേണ്ടിടത്ത് വ്യക്തിപരമായി ഇടപെടുമ്പോഴാണ് ചൂഷണമുണ്ടാകുന്നത്. പരാതിപ്പെടാനുള്ള ബുദ്ധി ഉണ്ടെങ്കിൽ കാര്യങ്ങൾ നേരത്തെ മനസ്സിലാക്കാനുള്ള കഴിവും സ്ത്രീകൾക്കുണ്ട്,” മംമ്‌ത പറഞ്ഞു. “യഥാര്‍ത്ഥ ഇര പരസ്യമായി പുറത്ത് വന്ന് സംസാരിക്കില്ല. അതിന് മാനസികമായി കടന്നുവരേണ്ട പടികളുണ്ട്. അത് വളരെ പതുക്കെ നടക്കുന്ന പ്രോസസ് ആണ്. നേരിട്ടതെന്താണെന്ന് എടുത്തടിച്ചത് പോലെ പറയാന്‍ ഒരു യഥാര്‍ത്ഥ ഇരക്ക് സാധിക്കില്ല. അവര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്ന് പറഞ്ഞ് കുറച്ച് പേര്‍ എടുത്ത് ചാടിയാല്‍ അത് ആ പ്രശ്‌നത്തെ പരിഹരിക്കില്ല. മാനസികമായോ ശാരീരികമായോ പീഡനമുണ്ടായാല്‍ അവിടെ നിന്ന് ഇറങ്ങിപ്പോരാന്‍ കഴിയണം”, മംമ്ത മോഹൻദാസ് പറഞ്ഞു.

ഡബ്ല്യൂസിസിക്ക് എതിരെയും മംമ്ത രൂക്ഷവിമർശനം നടത്തി. ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യുന്നവർ സംഘടനയിൽ ഉണ്ടെന്നാണ് മംമ്ത പറയുന്നത്. അവരവരുടെ ഗുണത്തിന് വേണ്ടിയല്ലാതെ ഇരകൾക്ക് വേണ്ടി യഥാർത്ഥമായി നിൽക്കാനായാൽ, ഡബ്ല്യൂസിസിയ്ക്ക് ഒരു മാറ്റമുണ്ടാക്കാൻ കഴിയുമെങ്കിൽ അത് നല്ലതാണെന്നും നടി കൂട്ടിച്ചേർത്തു.

Actress mamtha mohandas statement goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES