Latest News

ജൂനിയര്‍ മുക്ത ആള് ജഗജില്ലി തന്നെ; കിടിലന്‍ ഡബ്‌സ് മാഷ് വീഡിയോയുമായി താരപുത്രി

Malayalilife
topbanner
ജൂനിയര്‍ മുക്ത ആള് ജഗജില്ലി തന്നെ; കിടിലന്‍ ഡബ്‌സ് മാഷ് വീഡിയോയുമായി താരപുത്രി

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. റിമി ടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയുടെ ഭര്‍ത്താവ്. 2016ലാണ് ഇവരുടെ ജീവിതത്തിലേക്ക് മകള്‍ കിയാര എന്ന കണ്‍മണി എത്തുന്നത്.  ഏക മകള്‍ കണ്‍മണിയുമൊത്ത് സന്തോഷജീവിതം നയിക്കുന്ന മുക്ത പ്രേക്ഷകര്‍ക്കായി എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. നടിയെന്ന നിലയിലും, കുടുംബത്തിലെ മരുമകൾ എന്ന നിലയിലും റിമിയുടെ കുടുംബം മുക്തയ്ക്ക് നൽകുന്ന പരിഗണന എപ്പോഴും ഏറെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ  ഇപ്പോഴിതാ മകള്‍ കണ്‍മണി എന്ന ക്യരയുടെ  ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുള്ളത്.

കണ്മണിയുടെ ഒരു ഡബ്സ്മാഷ് വീഡിയോ പങ്കുവച്ച് എത്തിയിരിക്കുന്നത് ഗായിക റിമി ടോമിയാണ്. റിമി വീഡിയോയ്ക്ക്   ഞങ്ങളുടെ യുഡിസി കുട്ടി എന്നാണ് നൽകിയ അടിക്കുറിപ്പ്. നടി  മുക്തയാകട്ടെ അമ്മേടെ ചക്കര മുത്ത് എന്ന കമന്റുമായി എത്തിയിട്ടുണ്ട്. കൺമണി സമൂഹമാധ്യമങ്ങളിലൂടെ ഡോ. പശുപതി എന്ന ചിത്രത്തിലെ കൽപ്പനയും ജഗദീഷും ഒന്നിച്ച്‌ അഭിനയിച്ച രസകരമായ സീനാണ് അവതരിപ്പിക്കുന്നത്.  കുട്ടികൾക്കു പോലും ഇന്ന് മഞ്ഞസാരിയും ബ്ലൗസും കൂളിംഗ് ഗ്ലാസ്സും വെച്ചു നടക്കുന്ന കൽപ്പനയുടെ യുഡിസി എന്ന കഥാപാത്രം പ്രിയങ്കരിയാണ്. എത്ര വട്ടം ഞാൻ പറഞ്ഞു, എന്നെ യുഡിസി യുഡിസി എന്നു വിളക്കല്ലേ, എന്ന് പരിഭവത്തിൽ പറയുന്ന കൽപ്പനയുടെ കഥാപാത്രത്തെ രസകരമായി തന്നെയാണ് കണ്മണികുട്ടിയും അവതരിപ്പിക്കുന്നത്. ക്യൂട്ട് യൂ ഡി സി എന്ന് പറഞ്ഞ് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. 

 

Actress mukha daughter kanmani new video goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES