രജനികാന്തിനെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കിട്ട് സംഗീത സംവിധായകന് അനിരുദ്ധ്. 75-ാം വയസ്സിലും അദ്ദേഹം സ്ക്രീനില് മായാജാലം കാട്ടുകയാണെന്നാണ് അനിരുദ്ധ് കുറിച്ചത്. രജനികാന്തിന്റെ പുതിയ ചിത്രമായ 'ജയിലര് 2'-ന്റെ റിലീസിനു മുന്നോടിയായായിരുന്നു അനിരുദ്ധിന്റെ പോസ്റ്റ്.
അനിരുദ്ധിന്റെ വാക്കുകളിലേക്ക്: 'തലമുറകളായി അദ്ദേഹം നമുക്ക് സന്തോഷവും ചിരിയും രോമാഞ്ചമുണര്ത്തുന്ന നിമിഷങ്ങളും ജീവിതകാലം മുഴുവന് കൂടെയുണ്ടാകുന്ന ഒരുപാട് ഓര്മകളും സമ്മാനിച്ചിരിക്കുന്നു. ഈ 76-ാം വയസ്സിലും അദ്ദേഹം മായാജാലം കാട്ടുകയും ചരിത്രം തിരുത്തിക്കുറിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 51 വര്ഷമായി അദ്ദേഹം അത് തുടരുകയാണ്. നാളെ, 172-ാം തവണയും തിയേറ്ററുകളിലെ വെളിച്ചം മങ്ങുകയും സ്ക്രീനുകള് തെളിയുകയും ചെയ്യും. ഒപ്പം നിങ്ങളുടെയെല്ലാം ആശംസകളോടെ ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില് കുടികൊള്ളുന്ന ആ മനുഷ്യനോടുളള സ്നേഹത്തിന് ലോകം സാക്ഷ്യം വഹിക്കും. ഒരു സൂര്യന്. ഒരു ചന്ദ്രന്. പിന്നെ ഒരാള് മാത്രം... ജയിലര് 2 നാളെ മുതല്.'
അതേസമയം, 'ജയിലര് 2' റിലീസിനെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് അടക്കം നിരവധി മലയാളം താരങ്ങള് ചിത്രത്തില് അണിനിരക്കുന്നുണ്ട്. മോഹന്ലാല്, എസ്.ജെ. സൂര്യ, വിദ്യ ബാലന്, മിഥുന് ചക്രവര്ത്തി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്