Latest News

‘ചേച്ചി ഒരു പോർപ്ലെ എടുക്കട്ടെ’; നെഗറ്റീവ് കമന്റുകള്‍ ഒരുപാട് വരാറുണ്ടെങ്കിലും അതിനൊന്നും തന്റെ എനര്‍ജി കളയാറില്ല; തുറന്ന് പറഞ്ഞ് നിമിഷ സജയൻ

Malayalilife
 ‘ചേച്ചി ഒരു പോർപ്ലെ എടുക്കട്ടെ’; നെഗറ്റീവ് കമന്റുകള്‍ ഒരുപാട് വരാറുണ്ടെങ്കിലും അതിനൊന്നും  തന്റെ എനര്‍ജി കളയാറില്ല; തുറന്ന് പറഞ്ഞ് നിമിഷ സജയൻ

ലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നിമിഷ സജയന്‍. മികച്ച തെരഞ്ഞെടുപ്പിലൂടെ വേറിട്ട കഥാപാത്രങ്ങളെയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.  എന്നാൽ ഇപ്പോൾ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ തനിയ്ക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ഒരു ഓൺലൈനിന്‌ നല്‍കിയ അഭിമുഖത്തിലാണ് നിമിഷ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്.


ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ റിലീസ് ചെയ്തപ്പോള്‍ ഒരുപാട് നല്ല മെസേജുകള്‍ വന്നെന്ന് നിമിഷ പറഞ്ഞു. എന്നാല്‍ ഒരുകൂട്ടം ആണുങ്ങള്‍ തനിയ്ക്ക് മെസേജ് അയച്ചത് ‘ചേച്ചി കുറച്ച് ഫോര്‍പ്ലേ എടുക്കട്ടെ’ എന്നായിരുന്നു. ഇത്രയും നല്ല സിനിമ വന്നിട്ടും ഇവര്‍ക്ക് എന്താണ് പ്രശ്‌നമെന്ന് മനസിലായില്ല. ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് നിര്‍ത്തുമെന്നാണോ ഇവരുടെ വിചാരമെന്നും നിമിഷ ചോദിക്കുന്നു. വലിയ രീതിയിലുള്ള ചർച്ചകൾക്ക് ആയിരുന്നു ചിത്രം വഴിതെളിച്ചത്. സിനിമയിൽ ഫോർ പ്ലേ എന്ന കാര്യത്തെക്കുറിച്ച് പരാമർശം നടത്തുന്നുണ്ട്. എന്നാൽ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളികൾക്ക് ലൈംഗിക വിദ്യാഭ്യാസം എന്നാൽ എന്താണ് എന്നറിയില്ലല്ലോ. അതുകൊണ്ടുതന്നെ അവർക്ക് ഈ വാക്കിൻറെ അർത്ഥം മനസ്സിലായില്ല. അവർ കരുതിയത് ഇത് എന്തോ അശ്ലീല പദം ആണ് എന്നാണ്. അങ്ങനെ മലയാളികൾ അവരുടെ തനിസ്വഭാവം നടിയുടെ ഇൻബോക്സിൽ കാണിക്കുക തന്നെ ചെയ്തു.

സിനിമ ഇറങ്ങിയ സമയത്ത് നിരന്തരം മോശം മെസ്സേജുകൾ വരാറുണ്ടായിരുന്നു എന്നാണ് താരം പറഞ്ഞത്. ധാരാളം ആളുകൾ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് വിളിച്ചിരുന്നു. എന്നാൽ നിരവധി ആളുകൾ ‘ചേച്ചി ഒരു പോർപ്ലെ എടുക്കട്ടെ’ എന്നൊക്കെ മെസ്സേജ് എത്തി- താരം പറഞ്ഞു. നെഗറ്റീവ് കമന്റുകള്‍ ഒരുപാട് വരാറുണ്ടെങ്കിലും അതിനൊന്നും താന്‍ തന്റെ എനര്‍ജി കളയാറില്ലെന്ന് നിമിഷ വ്യക്തമാക്കി.
 

Actress nimisha sajan words about cyber attack

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES