കാണാം കാണാം എന്ന് പറഞ്ഞു പറഞൊടുവിൽ കണ്ടതിങ്ങനെ; സൗദി ഗ്രേസിയുടെ ഓർമ്മകളിലൂടെ കുറിപ്പ് പങ്കുവച്ച് ഷൈനി സാറ

Malayalilife
topbanner
കാണാം കാണാം എന്ന് പറഞ്ഞു പറഞൊടുവിൽ കണ്ടതിങ്ങനെ; സൗദി ഗ്രേസിയുടെ ഓർമ്മകളിലൂടെ കുറിപ്പ് പങ്കുവച്ച് ഷൈനി സാറ

ലയാള സിനിമ പ്രേമികൾക്ക് ചുരുക്കം ചില ചിത്രങ്ങളുടെ ഏറെ സുപരിചിതയായ താരമാണ് ഷൈനി സാറ. ജൂൺ, ആരവം, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഷൈനി പങ്കുവച്ച ഒരു ഫേസ്ബുക്ക് കുറിപ്പാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. ഗ്രേസിക്ക് വിട നൽകി കൊണ്ടുള്ള ഒരു കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. 

ഷൈനിയുടെ കുറിപ്പിലൂടെ...

കാണാം കാണാം എന്ന് പറഞ്ഞു പറഞൊടുവിൽ കണ്ടതിങ്ങനെ ????????
വികൃതി കണ്ടു കഴിഞ്ഞു A D Sreekumar ചേട്ടന്റടുത് നിന്നും സൗബിന്റെ അമ്മയായി അഭിനയിച്ച നടിയുടെ നമ്പർ വാങ്ങിയപ്പോൾ ഒന്ന് ഞെട്ടി. ഗ്രേസി എന്ന പേര് കണ്ടപ്പോൾ. ഫോർട്ട് കൊച്ചിയിൽ ഉള്ള ഒരു ഉമ്മ ആകും എന്നാണ് കരുതിയത്. 
സംസാരിച്ചു തുടങ്ങിയപ്പോൾ ഏതോ ജന്മങ്ങളിൽ തുടങ്ങിയ ബന്ധം പോലെ.  മരിച്ചു പോയ എന്റെ അമ്മയുടെ ഛായ എവിടെയൊക്കെയോ. പിന്നീടങ്ങോട് വിളികൾ തുടർന്നു. കാണൽ മാത്രം ഉണ്ടായില്ല. കോവിഡ് , എന്റെ തിരക്കുകൾ അങ്ങനെ അങ്ങനെ ആ കാണൽ ഇങ്ങനെ ആയി. 
ഈ സങ്കടം ഒരിക്കലും തീരില്ല ഗ്രേസിച്ചേച്ചി. 
പള്ളിമുറ്റത്ത് സംവിധായകൻ തരുൺ മൂർത്തി ഹൃദയം തകർന്നു നിക്കുന്നുണ്ട്. ചേച്ചിയെ നായികാ ആക്കി ചെയ്യാനിരുന്ന പടത്തിലെ make over വീഡിയോ കാണിച്ചു തന്നു. 65 വയസ്സ് മുതൽ 80 വയസ്സ് വരെ നീളുന്ന വേഷം. ചേച്ചിയെ വച്ചല്ലാതെ വേറെ ഒരാളെ കുറിച്ച ചിന്തിക്കാനാകാതെ തരുൺ,
മകൾ കാതലീൻ , പേരക്കുട്ടി സാറാ, മരുമകൻ ..... യാത്ര പറഞ്ഞുന്നു വരുത്തി മടങ്ങി ഞാൻ ...
ചേച്ചി ..... മറക്കില്ല .... സത്യം

Actress shyni sara share the memories of soudi gracy

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES