Latest News

നാല് മക്കള്‍ പിറന്നത് കൊണ്ട് അഞ്ചാമതൊരു കുട്ടി വേണ്ടെന്ന തീരുമാനത്തില്‍ മാതാപിതാക്കള്‍; ഒട്ടും ആഗ്രഹിക്കാതെ ലഭിച്ച കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വെച്ച് നശിപ്പിക്കാനായി അമ്മ മരുന്ന് കഴിച്ചു;ഞാന്‍ പിറക്കുന്നത് വരെ അമ്മ ഒരുപാട് സഹിച്ചു; തന്റെ ജനന കഥ ഗായിക ബിന്നി കൃഷ്ണകുമാര്‍ പങ്ക് വച്ചപ്പോള്‍

Malayalilife
നാല് മക്കള്‍ പിറന്നത് കൊണ്ട് അഞ്ചാമതൊരു കുട്ടി വേണ്ടെന്ന തീരുമാനത്തില്‍ മാതാപിതാക്കള്‍; ഒട്ടും ആഗ്രഹിക്കാതെ ലഭിച്ച കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വെച്ച് നശിപ്പിക്കാനായി അമ്മ മരുന്ന് കഴിച്ചു;ഞാന്‍ പിറക്കുന്നത് വരെ അമ്മ ഒരുപാട് സഹിച്ചു; തന്റെ ജനന കഥ ഗായിക ബിന്നി കൃഷ്ണകുമാര്‍ പങ്ക് വച്ചപ്പോള്‍

സിനിമാ സംഗീത രംഗത്തേക്കാള്‍ റിയാലിറ്റി ഷോകളിലൂടെയാണ് ബിന്നി കൃഷ്ണകുമാര്‍ എന്ന ഗായിക സാധാരണ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. സോഷ്യല്‍ മീഡിയ കൂടി രംഗപ്രവേശം ചെയ്തതോടെ ബിന്നിയുടെ ഭര്‍ത്താവ് കൃഷ്ണകുമാറും മകള്‍ ശിവാംഗിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറി. ഇപ്പോള്‍ അമ്മയേക്കാള്‍ ആരാധകര്‍ മകള്‍ക്കുണ്ടെന്നതാണ് സത്യം. ഇവര്‍ ചെന്നൈയില്‍ സെറ്റില്‍ ചെയ്തിരിക്കുന്നതിനാല്‍ തമിഴ് കുടുംബമാണ് ഇവരുടേത് എന്നാണ് മലയാളികളുടെ ധാരണ. എന്നാല്‍ അതല്ല സത്യം. ബിന്നി ഇടുക്കി തൊടുപുഴക്കാരിയും കൃഷ്ണകുമാര്‍ തിരുവനന്തപുരം സ്വദേശിയുമാണ്.

തൊടുപുഴയിലെ കെ.എന്‍. രാമചന്ദ്രന്‍ നായരുടെയും ശാന്തയുടെയും ഏറ്റവും ഇളയ മകളായിട്ടാണ് ബിന്നി ജനിച്ചത്. അച്ഛന്റെയും അമ്മയുടേയും വിവാഹം കഴിഞ്ഞ് അഞ്ചാം വര്‍ഷമായപ്പോഴേക്കും നാലു മക്കള്‍ ജനിച്ചിരുന്നു. മൂന്നു മക്കളും ഒരു ആണുമാണ് ബിന്നിയ്ക്ക് മൂത്തവരായി ജനിച്ചത്. തുടര്‍ച്ചയായി നാലു കുട്ടികള്‍ ജനിച്ചതോടെ ഇനി മക്കള്‍ വേണ്ടെന്നു വച്ചിരിക്കെയാണ് ശാന്ത വീണ്ടും ഗര്‍ഭിണിയാകുന്നത്. പഴയ കാലമായതുകൊണ്ടു തന്നെ അമ്മ അന്നത്തെ കാലത്ത് എല്ലാവരും ശ്രമിച്ചിരുന്നതു പോലെ പച്ചമരുന്നുകളായിരുന്നു ഗര്‍ഭം അലസിപ്പിക്കാന്‍ കഴിച്ചത്. കുഞ്ഞ് പോയെന്ന വിശ്വാസമായിരുന്നു എല്ലാവര്‍ക്കും. എന്നാല്‍ നാലു പ്രസവിച്ച അമ്മയുടെ വയറ് അഞ്ചാറു മാസമായപ്പോഴാണ് വീര്‍ത്തു വരുന്നത് ശ്രദ്ധിച്ചത്. ഇതോടെ ആധിയായി. കുഞ്ഞിനെ കളയാന്‍ കഴിച്ച മരുന്ന് കാരണം ഇനി കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ, അംഗവൈകല്യം മറ്റോ ഉണ്ടാകുമോ എന്നൊക്കെയായിരുന്നു പേടി. അതോര്‍ത്ത് ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നു.

ഒടുവില്‍ നാലു മാസത്തോളം തീ തിന്ന് ഉരുകിയൊലിച്ചാണ് ബിന്നി എന്ന പെണ്‍കുഞ്ഞിന് ശാന്ത ജന്മം നല്‍കിയത്. ആ കുഞ്ഞിന്റെ ജനനത്തോടെ കുടുംബത്തിന്റെ തലവര തന്നെ മാറിമറിയുകയായിരുന്നു. സംഗീതത്തില്‍ മകള്‍ക്ക് കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞ അച്ഛനും അമ്മയും ശാസ്ത്രീയ പരിശീലനം തന്നെ നല്‍കി. അങ്ങനെ ഒന്‍പതാം ക്ലാസില്‍ പഠിക്കവേയാണ് ബിനി റണാകുളത്തു വച്ചു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാനെത്തിയത്. കര്‍ണാടിക് സംഗീതത്തില്‍ മികച്ച പ്രകടനം നടത്തി അച്ഛനൊപ്പം കൈപിടിച്ച് വേദിയില്‍ നിന്നും ഇറങ്ങിവരവേയാണ് ഒരമ്മയും അവരുടെ കൈപിടിച്ച് നിക്കറിട്ട ഒരു മകനും ബിന്നിയ്ക്കും അച്ഛനും അരികിലേക്ക് നടന്നു വന്നത്. തുടര്‍ന്ന് മകള്‍ അസ്സലായിട്ട് പാടി.. ഫസ്റ്റ് പ്രൈസ് എന്തായാലും കിട്ടും എന്നായിരുന്നു ആ അമ്മയുടെ വാക്ക്. ആ മകന്‍ കൃഷ്ണകുമാറും അമ്മ ഗായികയായ ശാരദ സുബ്രഹ്മണ്യവും ആയിരുന്നു.

തിരുവനന്തപുരം സ്വദേശിയായ കൃഷ്ണകുമാര്‍ പ്രൊഫ. വൈ കല്യാണസുന്ദരത്തിന്റെയും ഗായിക ശാരദ സുബ്രഹ്മണ്യത്തിന്റെയും മകനായിരുന്നു. ആ കൊല്ലം കലാതിലകമായ ബിന്നി പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലിന് പോയപ്പോഴാണ് വീണ്ടും കൃഷ്ണകുമാറിനെ കണ്ടുമുട്ടിയതും പ്രണയത്തിലായതുമെല്ലാം. തുടര്‍ന്ന് ഇവരുടെ പ്രണയം വീട്ടിലും അറിഞ്ഞു. ഇരുവീട്ടുകാര്‍ക്കും താല്പര്യം ഒട്ടും ഉണ്ടായിരുന്നില്ല. ജാതകം നോക്കാം. അതു ചേര്‍ന്നാല്‍ നോക്കാമെന്നായിരുന്നു ബിന്നിയുടെ അമ്മ പറഞ്ഞത്. എന്നാല്‍ ജാതകം നോക്കിയപ്പോള്‍ വലിയ ചേര്‍ച്ചയൊന്നും ഇല്ല. ജാതകം വില്ലനായി ഇരിക്കയാണ് പെരുമ്പാവൂരില്‍ ഉള്ള ഒരു എമ്പ്രാന്തിരിയ്ക്കരികില്‍ എത്തിയത്. അദ്ദേഹത്തിന്റെ അടുത്ത് പോയപ്പോള്‍ അദ്ദേഹം ആ ജാതകം മാറ്റി വെച്ചു. എന്നിട്ട് പറഞ്ഞു ഇവര്‍ പ്രേമിച്ചത് അല്ലെ. അതുകൊണ്ട് ജാതകം നോക്കണ്ട.. നമുക്ക് കവടി നിരത്തി നോക്കാമെന്നാണ് പറഞ്ഞത്.

'ഇനിയൊരു നല്ല മുഹൂര്‍ത്തം തരാം, ആ ദിവസം ഈ വിവാഹം നടന്നിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതേ സമയം കൃഷ്ണ കുമാറിന്റെ അച്ഛന്‍ എന്റെ അമ്മയെ വിളിച്ചിട്ട് അവര്‍ക്കൊന്ന് സംസാരിക്കണമെന്ന് പറഞ്ഞു. അമ്മ സത്യത്തില്‍ അങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു. അങ്ങനെ ഇരുവരുടേയും മാതാപിതാക്കള്‍ തമ്മിലും സംസാരിച്ചു. രണ്ടുപേരും ആര്‍ട്ടിസ്റ്റുകളായതിനാല്‍ ഈഗോ ക്ലാഷ് വരും.. അടിയാകും.. വഴക്കാകും എന്നൊക്കെയായിരുന്നു മാതാപിതാക്കളുടെ ആശങ്ക. അതുകൊണ്ടുതന്നെ മാന്യമായി സംസാരിച്ച് ഈ ബന്ധം അവസാനിപ്പിക്കാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍ മൂന്നാലു തവണ നടന്ന സംസാരങ്ങള്‍ക്കു ശേഷവും പ്രയോജനമൊന്നും ഇല്ലാതെ വന്നതോടെ മാതാപിതാക്കളുടെ അനുഗ്രഹത്തോടെ തന്നെ വിവാഹവും നടക്കുകയായിരുന്നു.

റിയാലിറ്റി ഷോകളിലും സംഗീത പരിപാടികളിലുമൊക്കെയായി സജീവമാണ് ബിന്നി. ഫ്ളവേഴ്സ് ചാനലിലെ പരിപാടിയായ ടോപ് സിംഗറില്‍ വിധികര്‍ത്താവായി എത്തിയതോടെയാണ് ബിന്നി ഏറെ ശ്രദ്ധ നേടിയത്.

binni krishnakumar open up about her birth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES