Latest News

അടിമുടി മാറ്റി ധ്രൂവ് വിക്രം ചിത്രം ആദിത്യ വർമ്മ ടീസറെത്തി; തെലുങ്ക് ചിത്രം അർജ്ജുൻ റെഡിയുടെ തമിഴ് റീമേക്ക് ആദ്യ ടീസറിനെക്കാൾ മികച്ചതെന്ന് പ്രേക്ഷകർ; കിടിലൻ പ്രകടനവുമായി വിക്രമിന്റെ മകനും

Malayalilife
അടിമുടി മാറ്റി ധ്രൂവ് വിക്രം ചിത്രം ആദിത്യ വർമ്മ ടീസറെത്തി; തെലുങ്ക് ചിത്രം അർജ്ജുൻ റെഡിയുടെ തമിഴ് റീമേക്ക് ആദ്യ ടീസറിനെക്കാൾ മികച്ചതെന്ന് പ്രേക്ഷകർ; കിടിലൻ പ്രകടനവുമായി വിക്രമിന്റെ മകനും

ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന തമിഴ് ചിത്രം 'ആദിത്യ വർമ്മ' യുടെ ടീസർ പുറത്തിറങ്ങി. വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വർമ്മ.

ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അർജുൻ റെഡ്ഡിയുടെ സഹസംവിധായകനാണ് ഗിരീസായ. നേരത്തെ വർമ്മ എന്ന പേരിൽ ഇതേ ചിത്രം സംവിധാനം ചെയ്ത ബാലയെ മാറ്റിയാണ് ഗിരീസായ സംവിധായകനായത്. ചിത്രത്തിന്റെ ഫൈനൽ കോപ്പിയിൽ തങ്ങൾ തൃപ്തരല്ലെന്നും അതിനാൽ ചിത്രം റിലീസ് ചെയ്യുന്നില്ലെന്നും നിർമ്മാതാക്കളായ ഇ 4 എന്റർടെയ്ന്മെന്റ് അറിയിച്ചതോടെ ചിത്രത്തിൽനിന്ന് ബാല പിന്മാറുകയായിരുന്നു.

തുടർന്ന് ഗിരീസായ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കുകയും ധ്രുവിനെ വച്ച് തന്നെ ചിത്രം രണ്ടാമതും ചിത്രീകരിക്കുകയുമായിരുന്നു. ബനിത സന്ധുവാണ് ആദിത്യ വർമ്മയിൽ ധ്രുവിന്റെ നായികയായി വേഷമിടുന്നത്. ഒക്ടോബർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത. വർമ്മയിലെ നായികയായിരുന്ന ബംഗാളി നടി മേഘ്ന ചൗധരിയെ മാറ്റിയാണ് ബനിത സന്ധുവിനെ നായികയായി തെരഞ്ഞെടുത്തത്. ചിത്രത്തിൽ നിന്ന് മാറ്റിയ നടി റെയ്‌സയ്ക്ക് പകരം തെന്നിന്ത്യൻ നടി പ്രിയ ആനന്ദാണ് സ്‌ക്രീനിലെത്തുന്നത്

മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത് . ആദ്യത്തേക്കാൾ ഏറെ മികച്ച ടീസർ ആണ് ആദിത്യർ വർമയുടേതെന്നും അർജുൻ റേഡിയോട് ചിത്രം നീതി പുലർത്തുവെന്നും ആരാധകർ അഭിപ്രായപെടുന്നുണ്ട്. ധ്രുവിന്റെ പ്രകടനവും അസാധ്യമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Read more topics: # Adithya Varma,# official teaser
Adithya Varma official teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES