ശരീരഭാരം കുറച്ചുള്ള പുതിയ മേക്കോവറിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് നടി അനു സിത്താര. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന നടി കുഞ്ചാക്കോ ബോബനൊപ്പം വീണ്ടും തിരിച്ചു വരുവിനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് പുതിയ മേക്ക് ഓവറെന്നാണ് സൂചന.
എന്നാല്‍ നടി ഇഞ്ചക്ഷന്‍ എടുത്താണ് മെലിഞ്ഞത് എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട്, കൃത്യമായ വര്‍ക്കൗട്ടും ഡയറ്റും പിന്തുടര്‍ന്നാണ് താന്‍ ശരീരഭാരം കുറച്ചതെന്ന് അനു സിത്താര വ്യക്തമാക്കി.ഓണാഘോഷത്തിന്റെ ഭാഗമായുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരം പുതിയ ലുക്കിലെത്തിയിരിക്കുന്നത്.
വെറുതെ തടി കുറച്ചതല്ലെന്നും ഇതിന് പിന്നില്‍ പ്രത്യേക കാരണമുണ്ടെന്നും താരം പറയുന്നു. മുന്‍പ് തടി കുറയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും താരം മുന്‍പ് പറഞ്ഞിരുന്നു.
ദുബായില്‍ 'കമലദളം' എന്ന പേരില്‍ നൃത്ത വിദ്യാലയം ആരംഭിച്ച് അതിന്റെ തിരക്കുകളിലായിരുന്നു താരം.'ഹില മാരി' എന്ന പുതിയ ചിത്രത്തിലൂടെയാണ് അനു സിത്താരയുടെ ശക്തമായ തിരിച്ചുവരവ്. തന്റെ ലക്കി നായകനായ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഈ ചിത്രത്തിലും നായകനായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.