ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് സംവിധായകന്‍ ബോയപതി ശ്രീനു, സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഒരുക്കുന്ന 'അഖണ്ഡ 2: താണ്ഡവം' എന്ന ചിത്രത്തിന്റെ ബ്ലാസ്റ്റിംഗ് റോര്‍ വീഡിയോ പുറത്ത്. 2025 ഡിസംബര്‍ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ 'അഖണ്ഡ 2: താണ്ഡവം', ഇവരുടെ മുന്‍ ചിത്രമായ 'അഖണ്ഡ'യുടെ തുടര്‍ച്ച ആയാണ് ഒരുക്കിയിരിക്കുന്നത്. 14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ കാന്‍വാസില്‍ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.
വ്യത്യസ്ത ലുക്കുകളിലാണ് ചിത്രത്തില്‍ ബാലകൃഷ്ണയെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ പുറത്തു വന്നിരിക്കുക വീഡിയോയില്‍ അദ്ദേഹത്തിന്റെ ഒരു മാസ്സ് ആക്ഷന്‍ രംഗമാണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. തനിക്ക് നേരെ പാഞ്ഞടുക്കുന്ന എതിരാളികളെ ഒറ്റയടിക്ക് നിലം പരിശാക്കുന്ന ബാലകൃഷ്ണയുടെ കഥാപാത്രം, തന്റെ ഗംഭീര ഡയലോഗ് ഡെലിവറി കൊണ്ടും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. ദേഷ്യവും അതേ സമയം രാജകീയമായ ആജ്ഞാ ശ്കതിയും പ്രതിഫലിക്കുന്ന തന്റെ ശബ്ദത്തിലൂടെ നായക കഥാപാത്രത്തിന്റെ ആഴവും തീവ്രതയും മാസ്സ് അപ്പീലും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് നന്ദമൂരി ബാലകൃഷ്ണ. അതോടൊപ്പം എസ് തമന്റെ ആവേശകരമായ പശ്ചാത്തലസംഗീതം സിനിമയുടെ ഹൈ വോള്‍ട്ടേജ് രംഗങ്ങളുടെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ഈ വീഡിയോ കാണിച്ചു തരുന്നത്.
നീളമുള്ള മുടിയും പരുക്കന്‍ താടിയും ഉള്ള, കയ്യില്‍ തിശൂലം ഏന്തിയ മറ്റൊരു ലുക്കിലും അദ്ദേഹത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് എത്തിയ ഔദ്യോഗിക പോസ്റ്ററില്‍ ആ ലുക്കിലാണ് അദ്ദേഹത്തെ അവതരിപ്പിച്ചത്. പുരാണപരവും ദൈവികവുമായ പ്രതിച്ഛായ ഉള്ള കഥാപാത്രമായും അദ്ദേഹം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന സൂചനയാണ് അതിലൂടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയത്.
അഖണ്ഡ ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ ആക്ഷനും ഡ്രാമയും ഉള്‍പ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ടീസറും ഇപ്പോള്‍ വന്ന വീഡിയോയും കാണിച്ചു തരുന്നത്. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. പാന്‍ ഇന്ത്യന്‍ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹര്‍ഷാലി മല്‍ഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
രചന, സംവിധാനം- ബോയപതി ശ്രീനു, നിര്‍മ്മാതാക്കള്‍- രാം അചന്ത, ഗോപി അചന്ത, ബാനര്‍- 14 റീല്‍സ് പ്ലസ്, അവതരണം- എം തേജസ്വിനി നന്ദമൂരി,
ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമന്‍ എസ്, എഡിറ്റര്‍- തമ്മിരാജു, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മണ്‍, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി.