ആരാധകരെ ഒന്നടങ്കം ഞെട്ടിപ്പിച്ച് അഴിമതി കേസില്‍ കുടുങ്ങി നടി കയാദു ലോഹര്‍. 'ഡ്രാഗണ്‍' നായിക കയാദു ലോഹര്‍ ഇപ്പോള്‍ ഇഡിയുടെ നിരീക്ഷണത്തില്‍ എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. തമിഴ്നാട്ടിലെ സര്‍ക്കാരിന്റെ മദ്യവില്‍പന കമ്പനിയായ ടാസ്മാക്കുമായി (തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍) ബന്ധപ്പെട്ടാണ് നടി ആരോപണം നേരിടുന്നത്. കേസുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ സംഘടിപ്പിച്ച നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഇരുപത്തിയഞ്ചുകാരി 35 ലക്ഷം രൂപ കൈപ്പറ്റിയെന്നും വിവരങ്ങള്‍ ഉണ്ട്.
സംഭവത്തെ കുറിച്ച് അധികൃതര്‍ പറയുന്നത് ഇങ്ങനെ...ടാസ്മാക് കേസില്‍ ഇഡി റെയ്ഡില്‍ പിടിക്കപ്പെട്ട വ്യക്തികള്‍ നടിയുടെ പേര് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കുറ്റാരോപിതര്‍ നടത്തിയ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കയാദു 35 ലക്ഷം രൂപ വാങ്ങിയതായും ആരോപണമുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് നടിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയാന്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്നാടിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യ വില്‍പ്പന കമ്പനിയായ ടാസ്മാക്കുമായി (തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍) ബന്ധപ്പെട്ട സാമ്പത്തിക അഴിമതിയാണ് ടാസ്മാക് അഴിമതി എന്ന പേരില്‍ അറിയിപ്പെടുന്നത്. അതേസമയം, അസമിലെ തേസ്പൂര്‍ സ്വദേശിയാണ് കയാദു. മുഗില്‍പേട്ട എന്ന കന്നഡ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. പത്തൊമ്പതാം നൂറ്റണ്ടിലൂടെയാണ് മലയാളത്തില്‍ എത്തിയത്. പ്രദീപ് രംഗനാഥനൊപ്പം അഭിനയിച്ച ഡ്രാഗണ്‍ എന്ന ചിത്രമാണ് കയാദുവിനെ ശ്രദ്ധേയയാക്കിയത്.
നാഷണല്‍ ക്രഷെന്ന വിശേഷണവും താരത്തിനുണ്ട്. രണ്ട് കോടിയാണ് സിനിമയില്‍ താരത്തിന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. 2021ല്‍ 'മുഗില്‍പേട്ടെ' എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് കയാദു. 2022ല്‍ 'പത്തൊമ്പതാം നൂറ്റാണ്ടി'ല്‍ അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 'അല്ലുരി' എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. 2023ല്‍ 'ഐ പ്രേം യു' എന്ന സിനിമയില്‍ വേഷമിട്ടു.