മലയാളികള്‍ക്ക് പ്രിയങ്കരനായ അല്ലുു അര്‍ജുന്റെ സഹോദരനും നടനുമായ അല്ലു സിരിഷിന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സന്തോഷ വാര്‍ത്ത തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അല്ലു സിരിഷ് തന്നെയാണ് അറിയിച്ചത്. പാരീസിലെ ഐഫില്‍ ടവറിന് മുന്നില്‍ പ്രണയിനിയുടെ കൈ ചേര്‍ത്തു പിടിച്ച ഒരു ഫോട്ടോയും, വിവാഹ നിശ്ചയത്തിന്റെ ക്ഷണപ്പത്രവും പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
ഇന്ന് നിങ്ങളുമായി ഇത് പങ്കുവയ്‌ക്കേണ്ടി വന്നു എന്നാണ് പോസ്റ്റിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍ഇന്ന് എന്റെ മുത്തശ്ശന്‍ അല്ലു രാമലിങ്കയ്യയുടെ ജന്മദിനമാണ്. ഈ ദിവസം എന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഈ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നതില്‍ ഞാന്‍ അനുഗ്രീതനാണെന്ന് തോന്നുന്നു. ഒക്ടോബര്‍ 31 ന് ഞാനും നയനികയും തമ്മിലുള്ള വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിച്ചിരിയ്ക്കുകയാണ
എന്റെ മുത്തശ്ശി അടുത്തിടെയാണ് മരണപ്പെട്ടത്. എന്റെ കല്യാണം കാണാന്‍ മുത്തശ്ശി ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇന്ന് ഞങ്ങള്‍ക്കൊപ്പം മുത്തശ്ശിയില്ല എങ്കിലും, ഞങ്ങളുടെ ഒരുമിച്ചുള്ള ഈ യാത്രയുടെ തുടക്കത്തിന് മുകളില്‍ നിന്നുള്ള മുത്തശ്ശിയുടെ അനുഗ്രഹമുണ്ടാവും. ഞങ്ങളുടെ പ്രണയത്തില്‍ കുടുംബത്തിനും വലിയ സന്തോഷമാണ്- അല്ലു സിരിഷ് കുറിച്ചു
നയനിക എന്ന പേരല്ലാതെ അല്ലുവിന്റെ ഭാവി വധുവിനെ കുറിച്ചുള്ള ഒരു വിരവും നടന്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ മിനിട്ടുകള്‍ക്കകം നയനിക ആരാണെന്നും എന്തു ചെയ്യുന്നു എന്നും ആരാധകര്‍ കണ്ടെത്തി. അതി സമ്പന്നമായ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ് നയനിക. നയനിക ഉള്‍പ്പടെ കുടുംബത്തില്‍ എല്ലാവരും ബിസിനസ് രംഗത്ത് സജീവമാണ്. നയനിക ജനിച്ചതും വളര്‍ന്നതുമെല്ലാം ഹൈദരബാദില്‍ തന്നെയാണ്.