മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം എലോണിന്റെ ടീസര്‍ പുറത്ത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലാണ് ടീസര്‍ എത്തിയത്. താരം തന്നെയാണ് ടീസര്‍ പങ്കുവച്ചിരിക്കുന്നത്. ഫ്‌ളാറ്റിനുള്ളില്‍ നിന്ന് യോഗ ചെയ്യുന്ന മോഹന്‍ലാലിനെയാണ് ടീസറില്‍ കാണുന്നത്. ടീസര്‍ യുട്യൂബ് ട്രെന്റിങിലും എട്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
യഥാര്‍ത്ഥ നായകന്മാര്‍ എല്ലായിപ്പോഴും തനിച്ചാണ് എന്ന ഡയലോഗോടെ ആകാംക്ഷ നിറച്ച് മോഹന്‍ലാല്‍ മാത്രമാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. 12 വര്‍ഷത്തിനുശേഷം ഷാജികൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എ ലോണ്‍. 2009 ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആണ് മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത അവസാന ചിത്രം. എലോണ്‍ സിനിമയില്‍ മോഹന്‍ലാല്‍ മാത്രമേ താരമായുള്ളൂ എന്നാണ് വിവരം.
രാജേഷ് ജയരാമനാണ് രചന. ഷാജി കൈലാസ് സംവിധാനം ചെയ്ത സൗണ്ട് ഒഫ് ബൂട്ട്, ടൈം, മദിരാശി, ജിഞ്ചര്‍ എന്നീ ചിത്രങ്ങളുടെ രചയിതാവാണ് രാജേഷ് ജയരാമന്‍. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഒ.ടി.ടി റിലീസായാണ് എ ലോണ്‍ എത്തുക.