നാസ സ്‌പേസ് സെന്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ലെന. ഇങ്ങനെയൊരു മനോഹരമായ അനുഭവം സാധ്യമാകാന്‍ ഭാഗ്യം ലഭിച്ചതില്‍ സന്തോം ഉണ്ടെന്ന് കുറിച്ചാണ് നടി ചിത്രങ്ങള്‍ പങ്ക് വച്ചത്.ലെനയുടെ ഭര്‍ത്താവ് ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ്. ഇന്ത്യന്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്തിനൊപ്പമാണ് ലെന നാസയിലെത്തിയത്.
''ഇത്രയും മനോഹരമായ അനുഭവം സാധ്യമാകാന്‍ ഭാഗ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്... എല്ലാ നന്ദിയും പ്രശാന്തിന്...'' എന്ന് കുറിച്ചാണ് ലെനയുടെ പോസ്റ്റ്. കഴിഞ്ഞ ദിവസം നടന്ന ആക്‌സിയം- 4 ദൗത്യത്തിന്റെ ബാക്അപ്പ് പൈലറ്റായിരുന്നു ലെനയുടെ ഭര്‍ത്താവ് പ്രശാന്ത് നായര്‍. ആക്‌സിയം 4 ദൗത്യത്തില്‍ നിന്നും ഏതെങ്കിലും സാഹചര്യത്തില്‍ ശുഭാംശു ശുക്ലയ്ക്ക് മാറേണ്ടിവന്നാല്‍ പകരമായി പ്രശാന്തിനെ അയയ്ക്കാനാണ് തീരുമാനിച്ചിരുന്നത്.
ആക്‌സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബാക്കപ്പായി നാസയില്‍ പരിശീലനത്തിലുണ്ടായിരുന്ന ആളാണ് ലെനയുടെ ഭര്‍ത്താവ് പ്രശാന്ത്. നാസയില്‍ ആക്‌സിയം 4 ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലെന കുറിച്ചു. ലെനയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് നിരവധി പേരും കമന്റ് ബോക്‌സിലെത്തി.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 പറന്നുയര്‍ന്നത്. സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയോം സ്‌പേസില്‍ ഇരുവരും പരിശീലനത്തിനെത്തിയിരുന്നു. ആക്‌സിയം ദൗത്യത്തിനായി കഴിഞ്ഞ പത്ത് മാസമായി നാസയിലും സ്‌പേസ് എക്‌സിലും ശുഭാംശുവിനൊപ്പം പരിശീലനത്തിലായിരുന്നു പ്രശാന്തും.
വിക്ഷേപണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹവും ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ ഉണ്ടായിരുന്നു. ആക്‌സിയം 4 ദൗത്യ വിക്ഷേപണത്തിന് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നേരിട്ട് സാക്ഷിയായി. കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് പ്രശാന്ത് സംസാരിക്കുന്ന സെല്‍ഫി വീഡിയോയും ലെന ഇന്‍സ്റ്റയില്‍ പങ്കുവെച്ചു.
പ്രശാന്ത് ബാലകൃഷ്ണനും ഇന്ത്യന്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആണ് വരനെന്നുമാണ് ലെന അന്ന് കുറിച്ചത്.
ഇന്നലെയാണ് ആക്‌സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. സ്‌പേസ് എക്സിന്റെ 'ഗ്രേസ്' ക്രൂ ഡ്രാഗണ്‍ പേടകത്തിലായിരുന്നു ഇവരുടെ യാത്ര. മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. പെഗ്ഗിയായിരുന്നു ദൗത്യ കമാന്‍ഡര്‍.
മിഷന്‍ പൈലറ്റ് ശുഭാംശു ശുക്ലയായിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്നത്. ജൂണ്‍ 25ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01ന് ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നടന്ന വിക്ഷേപണത്തിന് ശേഷം 28 മണിക്കൂറോളം പറന്നാണ് 'ഗ്രേസ്' പേടകം ഇന്നലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
അതേസമയം കരിയറിലും തിരക്കിലാണ് ലെന. ഔസേപ്പിന്റെ ഒസ്യത്ത്, ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ്, നാന്‍സി റാണി എന്നിവയാണ് ഈയ്യടുത്തായി പുറത്തിറങ്ങിയ ലെനയുടെ സിനിമകള്‍. നാന്‍സി റാണിയാണ് ഒടുവില്‍ പുറത്തിറങ്ങിയത്. വലത് വശത്തെ കള്ളന്‍ ആണ് പുതിയ സിനിമ.