ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ നടി അമല പോള്‍ ബീച്ച് ഫോട്ടോഷൂട്ട് പങ്കുവച്ചിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അതിന്റെ അലയൊലികള്‍ മായും മുമ്പ് താരം ബീച്ചില്‍ സര്‍ഫിങ്ങ് നടത്തുന്ന ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കയാണ് ആരാധകര്‍. ബിക്കിനിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ അമല തന്നെയാണ് തന്റെ പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സര്‍ഫിങ്ങ് പഠിക്കുന്ന ചിത്രങ്ങള്‍ അമല തന്റെ പേജില്‍ പോസ്റ്റ് ചെയ്തത്. തിരമാലകളോടു പോരാടി സര്‍ഫിങ്ങ് പഠിക്കുന്നതിന്റെയും വെള്ളത്തില്‍ വീണു കിടക്കുന്നതിന്‍രെയും ചിത്രങ്ങളുണ്ട്. പുതുശ്ശേരിയിലെ ബീച്ചിലാണ് താരം സര്‍ഫിങ്ങ് നടത്തുന്നത്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. 'സ്‌കൂള്‍ കാലത്തിലേക്ക് തിരിച്ചുപോവുകയാണ്, ഇത്തവണ സര്‍ഫിങ് സ്‌കൂളിലേക്കാണ് സര്‍ഫിങ് പഠിക്കുന്നു എന്നും ചിത്രം പങ്കുവച്ച ശേഷം അമല കുറിച്ചു.
കഴിഞ്ഞ മൂന്നു മാസങ്ങളായി അമല സര്‍ഫിങ്ങ് പരിശീലനത്തില്‍ ആയിരുന്നു. അത്ര എളുപ്പമുള്ള പരിപാടിയല്ല ഇതെന്നും ഉപ്പുവെള്ളം നന്നായി കുടിക്കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പുകള്‍ കമന്റുകളായി ആരാധകര്‍ നല്‍കുന്നുണ്ട്. മൂന്നര മാസത്തെ പരിശീലനത്തിനൊടുവിലാണ് താരം സര്‍ഫിങിനെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. സിനിമയ്ക്കായുള്ള തയാറെടുപ്പിന്റെ ഭാഗമായാണോ ഈ പഠനമെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ബിക്കിനി അണിഞ്ഞ ചിത്രങ്ങളില്‍ അമല ഹോട്ടാണെന്നും ആരാധകര്‍ പറയുന്നു.
നേരത്തെ അമലയുടെ ബീച്ച് ഫോട്ടോഷൂട്ടിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഈ വര്‍ഷം മൂന്ന് സിനിമകളാണ് അമലയുടേതായി റിലീസിനൊരുങ്ങുന്നത്. അമല തന്നെ പ്രധാനവേഷത്തിലെത്തുന്ന അതോ അന്ത പാര്‍വ പോലെ, ആടൈ എന്നീ തമിഴ് ചിത്രങ്ങളും ബ്ലെസിയുടെ ആടുജീവിതവും. 2017ല്‍ റിലീസ് ചെയ്ത അച്ചായന്‍സിനു ശേഷം അമല അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് ആടുജീവിതം.