Latest News

'ഹിന്ദി 'ദൃശ്യം 3' മലയാളത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തം'; പുതിയ ഭാഗം ട്വിസ്റ്റുകളും സര്‍പ്രൈസുകളും നിറഞ്ഞത്; ലാല്‍ സാറും ജീത്തു സാറും സിനിമ കാണണമെന്നാണ് ആഗ്രഹമെന്നും അജയ് ദേവ്ഗണ്‍ 

Malayalilife
 'ഹിന്ദി 'ദൃശ്യം 3' മലയാളത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തം'; പുതിയ ഭാഗം ട്വിസ്റ്റുകളും സര്‍പ്രൈസുകളും നിറഞ്ഞത്; ലാല്‍ സാറും ജീത്തു സാറും സിനിമ കാണണമെന്നാണ് ആഗ്രഹമെന്നും അജയ് ദേവ്ഗണ്‍ 

ഹിന്ദിയില്‍ നിര്‍മിക്കുന്ന 'ദൃശ്യം 3', മലയാളത്തിലെ മൂന്നാം ഭാഗത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായ കഥയാണെന്ന് നടന്‍ അജയ് ദേവ്ഗണ്‍. ദൃശ്യം 3: ദ കണ്‍ക്ലൂഷന്‍' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാം ഭാഗം മലയാളത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തതാണെങ്കിലും മൂന്നാം ഭാഗത്തിന്റെ തിരക്കഥ തികച്ചും വേറൊരു കഥയാണെന്ന് അജയ് ദേവ്ഗണ്‍ വ്യക്തമാക്കി. 

രണ്ടാം ഭാഗത്തിന് ശേഷം ഈ സിനിമ ഉണ്ടാകുമോ എന്ന് ഉറപ്പില്ലായിരുന്നുവെന്നും വെറുതേ ഒരു തിരക്കഥയുണ്ടാക്കി തുടര്‍ച്ച സൃഷ്ടിക്കാന്‍ കഴിയുന്ന ചിത്രമല്ല ഇതെന്നും അജയ് ദേവ്ഗണ്‍ പറഞ്ഞു. ട്വിസ്റ്റുകളും സര്‍പ്രൈസുകളും നിറഞ്ഞതാണ് പുതിയ ഭാഗം. സംവിധായകന്‍ അഭിഷേക് പഥക് മികച്ച രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലാല്‍ സാറും (മോഹന്‍ലാല്‍) ജീത്തു സാറും (ജീത്തു ജോസഫ്) ഈ സിനിമ കാണണമെന്നാണ് തന്റെ ആഗ്രഹം. അവര്‍ക്ക് ചിത്രം ഇഷ്ടപ്പെട്ടാല്‍ അത് വലിയ സന്തോഷമാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ചിത്രത്തിന്റെ ട്രെയ്ലര്‍ ബുധനാഴ്ച പുറത്തിറങ്ങി. വിജയ് സാല്‍ഗോങ്കര്‍ എന്ന കഥാപാത്രമായി അജയ് ദേവ്ഗണ്‍ തിരിച്ചെത്തുമ്പോള്‍ ഐജി മീര ദേശ്മുഖായി തബുവും ഭാര്യ നന്ദിനിയായി ശ്രിയ ശരണ്ണും വേഷമിടുന്നു. രജത് കപൂര്‍ മൂന്നാം ഭാഗത്തിലുമുണ്ട്. പ്രകാശ് രാജ്, ജയ്ദീപ് അഹ്ലാവത് എന്നിവരാണ് പുതിയ കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. അലോക് ജെയിന്‍, അജിത് അന്ധാരെ, കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സംവിധായകന്‍ അഭിഷേക് പഥക്കിനൊപ്പം ആമില്‍ കീയന്‍ ഖാന്‍, പര്‍വീസ് ഷെയ്ഖ് എന്നിവരും തിരക്കഥയില്‍ പങ്കാളികളാണ്. 

2013-ല്‍ പുറത്തിറങ്ങിയ മലയാളം 'ദൃശ്യ'ത്തിന്റെ ഹിന്ദി റീമേക്ക് 2015-ലാണ് റിലീസ് ചെയ്തത്. ചിത്രം ആഗോളതലത്തില്‍ 110 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. 2022-ല്‍ പുറത്തിറങ്ങിയ 'ദൃശ്യം 2' ലോകമെമ്പാടുമായി 342 കോടി രൂപയോളം നേടുകയും വന്‍ വിജയം കൈവരിക്കുകയും ചെയ്തു. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ മലയാളത്തിലെ 'ദൃശ്യം 3' മേയ് 21-നാണ് തിയേറ്ററുകളിലെത്തിയത്. ഹിന്ദി 'ദൃശ്യം 3' ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും.

ajay devgan hindi drishyam 3

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES