Latest News

ദുരൂഹതകളുടെ ഭാണ്ഡക്കെട്ടുമായ്   ആമോസ് അലക്‌സാണ്ഡര്‍   ടീസര്‍ എത്തി

Malayalilife
 ദുരൂഹതകളുടെ ഭാണ്ഡക്കെട്ടുമായ്   ആമോസ് അലക്‌സാണ്ഡര്‍   ടീസര്‍ എത്തി

ഞെട്ടിപ്പിക്കുന്ന ദുരൂഹതകളുമായി ആമോസ് അലക്‌സാണ്‍ഡറിന്റെ ആദ്യ ടീസര്‍ എത്തി.മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ അജയ് ഷാജി  സംവിധാനം ചെയ്യുന്നു.ടീസറിലെ ചില സംഭാഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ ചിത്രം വലിയ ദുരൂഹതകള്‍ ഒളിപ്പിച്ചു വച്ച ഒരു ഭാണ്ഡക്കെട്ടു തന്നെയെന്നു വ്യക്തമാകും.

അവതാരങ്ങള്‍ പിറവിയെടുക്കുന്ന ദിവസം ലോകത്തില്‍ രക്തച്ചൊരിച്ചിലുകള്‍ ഉണ്ടാകുമെന്ന് ജാഫര്‍ ഇടുക്കി പറയുമ്പോള്‍ എന്താണ് അതിനു പിന്നില്‍ ആകഥാപാത്രം ഉദ്ദേശിക്കുന്നതെന്ന് ആകാംക്ഷജനിപ്പിക്കുന്നു.

' ഈ പല്ലൊക്കെ നാട്ടുകാര് അടിച്ച് തെറുപ്പിച്ചതാണോ ' എന്ന് ചോദിക്കുമ്പോള്‍ ചിരിച്ചു കൊണ്ടുള്ള മറുപടി കൗതുകവുമാണ്.' അല്ലാ.ഈ പൊലീസ്സുകാരുടെ ഒരു പരിപാടിയില്ലേ?ജാഫര്‍ ഇടുക്കി നല്‍കുന്ന ഈ മറുപടി പല അര്‍ത്ഥങ്ങള്‍ക്കും ഇടനല്‍കുന്നു.സമൂഹത്തില്‍ ഈ കഥാപാത്രം വലിയ ചോദ്യചിഹ്നം ഉയര്‍ത്തുന്നതാണന്ന് വേണം അനുമാനിക്കാന്‍.ജാഫര്‍ ഇടുക്കിയാണ് ആമോസ് അലക്‌സാണ്ഡര്‍ എന്ന ഈ വ്യത്യസ്ഥമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വേഷത്തിലും, രൂപത്തിലും, അവതരണത്തിലു മെല്ലാം വലിയ വ്യത്യസ്ഥതയാണ് ഈ കഥാപാത്രത്തിനു നല്‍കിയിരിക്കുന്നത്.ജാഫറിന്റെ അഭിനയ ജീവിതത്തിലെ വലിയ വഴിത്തിരിവിനു കാരണമാകുന്നതായി തക്കും ഈ കഥാപാത്രം.അല്‍പ്പം ഹ്യൂമര്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായ അജു വര്‍ഗീസും ഇത്തിരി ഗൗരവമുള്ള ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.


 സസ്‌പെന്‍സ് ക്രൈം ത്രില്ലെര്‍ ആയി ഒരുങ്ങുന്ന ഈ ചിത്രം തമിഴ്‌നാട്, കര്‍ണാടക, ഗോവ, ഗുജറാത്ത്, വെസ്റ്റ് ബംഗാള്‍ തുടങ്ങി ഇന്ത്യയിലെ പതിനഞ്ചോളാം സംസ്ഥാനങ്ങളിലും കേരളത്തില്‍ തൊടുപുഴ, മൂന്നാര്‍,വാഗമണ്‍, ഇടുക്കി, പറവൂര്‍ എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

കലാഭവന്‍ ഷാജോണ്‍,ഡയാനാ ഹമീദ്, സുനില്‍ സുഗത,ശ്രീജിത്ത് രവി,നാദിര്‍ഷാ, അഷറഫ് പിലാക്കല്‍, രാജന്‍ വര്‍ക്കല അഞ്ജന അപ്പുക്കുട്ടന്‍ ,എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവര്‍ക്കൊപ്പം ഏതാനും  പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.തിരക്കഥ, സംഭാഷണം-അജയ് ഷാജി, പ്രശാന്ത് വിശ്വനാഥന്‍.ഗാനങ്ങള്‍ -പ്രശാന്ത് വിശ്വനാഥന്‍ 
സംഗീതം - മിനി ബോയ്.
ഛായാഗ്രഹണം - പ്രമോദ് കെ. പിള്ള.
എഡിറ്റിംഗ് -സിയാന്‍ ശ്രീകാന്ത്.
കലാസംവിധാനം - കോയാസ്'
മേക്കപ്പ് - നരസിംഹ
സ്വാമി.
സ്റ്റില്‍സ് - അനില്‍ വന്ദന.
കോസ്റ്റ്യും - ഡിസൈന്‍ -ഫെമിനജബ്ബാര്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -ജയേന്ദ്ര ശര്‍മ്മ. ക്രിയേറ്റീവ് ഹെഡ് - സിറാജ് മൂണ്‍ ബീം . സ്റ്റുഡിയോ ചലച്ചിത്രം.
പ്രൊജക്ട് ഡിസൈന്‍ - സുധീര്‍ കുമാര്‍, അനൂപ് തൊടുപുഴ. 
പ്രൊഡക്ഷന്‍ ഹെഡ് -രജീഷ് പത്തംകുളം. 
പ്രൊഡക്ഷന്‍ മാനേജര്‍ - അരുണ്‍ കുമാര്‍. കെ.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - മുഹമ്മദ്.പി.സി., 

വാഴൂര്‍ ജോസ്.

Amoz Alexander Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES