Latest News

മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും? മമ്മൂട്ടിയുടെ സഹോദരീ പുത്രന്‍ അഷ്‌കര്‍ സൗദാനും സിദ്ദിഖിന്റെ മകന്‍ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി'യുടെ ടീസര്‍ എത്തി

Malayalilife
 മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും? മമ്മൂട്ടിയുടെ സഹോദരീ പുത്രന്‍ അഷ്‌കര്‍ സൗദാനും സിദ്ദിഖിന്റെ മകന്‍ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി'യുടെ ടീസര്‍ എത്തി

മമ്മൂട്ടിയുടെ സഹോദരീ പുത്രന്‍ അഷ്‌കര്‍ സൗദാനും സിദ്ദിഖിന്റെ മകന്‍ ഷഹീനും  ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. അഷ്‌കര്‍ സൗദാന്റെ ഒരു ഡയലോഗും അതിന് സുധീര്‍ കരമനയുടെ മറുപടിയുമാണ് ടീസര്‍ വൈറലാക്കുന്നത്.

സിനിമയിലെ ഒരുപ്രധാന രംഗത്തില്‍ അഷ്‌കര്‍ സൗദാന് ഒരു കൗതുകം- 'മമ്മൂട്ടിയുടെ ലുക്കുള്ള എനിക്ക് എത്ര സ്ത്രീധനം കിട്ടും... ?' ചോദ്യം കേട്ട് സുധീര്‍ കരമനയുടെ കഥാപാത്രത്തിന് ചിരി വന്നു. പിന്നാം മറുപടിയുമെത്തി - ' മമ്മൂട്ടിയുടെ ലുക്ക് ഉണ്ടായിട്ടു കാര്യമില്ല അദ്ദേഹത്തിന്റെ കഴിവ് കൂടി വേണം !' രസകരമായ സീനില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ യഥാര്‍ത്ഥ  മരുമകന്‍ തന്നെ അഭിനയിച്ചതുകൊണ്ട് ' സോഷ്യല്‍ മീഡിയയിലും 'ബെസ്റ്റി'യുടെ ടീസര്‍ ചര്‍ച്ചയായി.

അഷ്‌കര്‍ സൗദാനൊപ്പം ഷഹീന്‍ സിദ്ദിഖ് ഒരു പ്രധാന വേഷത്തിലുണ്ട്. ശ്രവണ, സാക്ഷി അഗര്‍വാള്‍, സുരേഷ് കൃഷ്ണ, അബുസലിം ,ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി,സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്‍, സാദിക്ക്, ഉണ്ണിരാജ, നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായര്‍, മെറിന മൈക്കിള്‍ തുടങ്ങി നിരവധി താരങ്ങള്‍ ബെസ്റ്റിയിലുണ്ട്. ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ജനുവരി 24ന് റിലീസ് ചെയ്യും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ ആണ് ബെസ്റ്റി നിര്‍മ്മിച്ചത്. 

വിതരണം ബെന്‍സി റിലീസ്.കഥ : പൊന്നാനി അസീസ്. ക്യാമറ: ജിജു സണ്ണി. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: റിനി അനില്‍കുമാര്‍. ഒറിജിനല്‍ സ്‌കോര്‍: ഔസേപ്പച്ചന്‍. ഗാനരചന: ഷിബു ചക്രവര്‍ത്തി, ജലീല്‍ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല. സംഗീതം: ഔസേപ്പച്ചന്‍, അന്‍വര്‍അമന്‍, മൊഹ്സിന്‍ കുരിക്കള്‍, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതന്‍. എഡിറ്റര്‍: ജോണ്‍ കുട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ്. മുരുകന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്: സെന്തില്‍ പൂജപ്പുര. പ്രൊഡക്ഷന്‍ മാനേജര്‍: കുര്യന്‍ജോസഫ്. കല: ദേവന്‍കൊടുങ്ങല്ലൂര്‍. ചമയം: റഹിംകൊടുങ്ങല്ലൂര്‍. സ്റ്റില്‍സ്: അജി മസ്‌കറ്റ്. സംഘട്ടനം: ഫിനിക്‌സ്പ്രഭു. കോസ്റ്റ്യൂം: ബ്യൂസിബേബി ജോണ്‍. സൗണ്ട് ഡിസൈന്‍: എം ആര്‍ രാജാകൃഷ്ണന്‍. ചീഫ് അസോസിയറ്റ് ഡയറക്ടര്‍: തുഫൈല്‍ പൊന്നാനി. അസോസിയറ്റ് ഡയറക്ടര്‍: തന്‍വീര്‍ നസീര്‍. സഹ സംവിധാനം: റെന്നി, സമീര്‍ഉസ്മാന്‍, ഗ്രാംഷി,സാലി വി.എം, സാജന്‍ മധു. കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റര്‍, സഹീര്‍ അബ്ബാസ്, മിഥുന്‍ഭദ്ര. ലൊക്കേഷന്‍: കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി.

Read more topics: # ബെസ്റ്റി'
Besty Official Teaser Shaanu Samad Ashkar Saudan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES