ദുല്‍ഖര്‍ സല്‍മാന്‍- രവി നെലകുടിറ്റി-സുധാകര്‍ ചെറുകുരി പാന്‍ ഇന്ത്യന്‍ ചിത്രം; പൂജ ഹെഗ്‌ഡെയുടെ ജന്മദിന സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
 ദുല്‍ഖര്‍ സല്‍മാന്‍- രവി നെലകുടിറ്റി-സുധാകര്‍ ചെറുകുരി പാന്‍ ഇന്ത്യന്‍ ചിത്രം; പൂജ ഹെഗ്‌ഡെയുടെ ജന്മദിന സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിര്‍മ്മിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലെ നായികയായ പൂജ ഹെഗ്‌ഡെയുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. നടിയുടെ ജന്മദിനം പ്രമാണിച്ചാണ് ആശംസാ പോസ്റ്റര്‍ പുറത്ത് വിട്ടത്. DQ41 എന്ന് താത്കാലികമായി അറിയപ്പെടുന്ന ചിത്രം SLV സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് നിര്‍മ്മിക്കുന്നത്. SLV സിനിമാസ് നിര്‍മ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. 

ദുല്‍ഖര്‍ സല്‍മാന്‍ - പൂജ ഹെഗ്‌ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹൈദരാബാദില്‍ നടന്ന പൂജ ചടങ്ങോടെ ഓഗസ്റ്റ് മാസത്തിലാണ് ചിത്രം ആരംഭിച്ചത്. ചിത്രത്തിന്റെ റെഗുലര്‍ ഷൂട്ടിംഗ് ഇപ്പൊള്‍ പുരോഗമിക്കുകയാണ്.

മലയാളത്തിലും തെലുങ്കിലും ഒരുപോലെ വമ്പന്‍ വിജയങ്ങളുമായി തിളങ്ങി നില്‍ക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ നാല്‍പത്തിയൊന്നാം ചിത്രമായ DQ41 ഒരു പ്രണയ കഥയാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വമ്പന്‍ ബജറ്റില്‍ ഉയര്‍ന്ന സങ്കേതിക നിലവാരത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ പരിചയസമ്പന്നരായ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു മികച്ച നിര തന്നെ ഭാഗമാകുന്നുണ്ട്. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ചിത്രം ഒരുക്കുന്നത്. 


രചന, സംവിധാനം: രവി നെലക്കുടിറ്റി, നിര്‍മ്മാതാവ്: സുധാകര്‍ ചെറുകുരി, ബാനര്‍: SLV സിനിമാസ്, സഹനിര്‍മ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി, സിഇഒ: വിജയ് കുമാര്‍ ചഗന്തിസംഗീതം: ജി വി പ്രകാശ് കുമാര്‍, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി,പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല, മാര്‍ക്കറ്റിംഗ്: ഫസ്റ്റ്‌ഷോ, പിആര്‍ഒ - ശബരി.

Read more topics: # പൂജ ഹെഗ്‌ഡെ
Birthday celebrations pooja hedge

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES