Latest News

പ്രതിവര്‍ഷം നികുതിയായി അടക്കുന്നത് ഏകദേശം 10 കോടി രൂപയോളം;  ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന കാര്യത്തിലും മുമ്പിലെത്തി  ദീപിക

Malayalilife
 പ്രതിവര്‍ഷം നികുതിയായി അടക്കുന്നത് ഏകദേശം 10 കോടി രൂപയോളം;  ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന കാര്യത്തിലും മുമ്പിലെത്തി  ദീപിക

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആദായ നികുതി അടക്കുന്ന വനിതാ താരമായി ദീപിക പദുകോണ്‍. 2016-17 വര്‍ഷ കാലയളവ് മുതല്‍ പ്രതിവര്‍ഷം ഏകദേശം 10 കോടി രൂപ താരം നികുതിയടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നികുതിയടച്ച വ്യക്തികളുടെ പട്ടികയില്‍ ബോളിവുഡില്‍ നിന്ന് ഇടം നേടിയ ഏക വനിതാ അഭിനേതാവ് കൂടിയാണ് ദീപിക.

2019 ല്‍ ഏറ്റവും ഉയര്‍ന്ന ആസ്തിയുള്ള 10 ഇന്ത്യന്‍ താരങ്ങളുടെ ഫോബ്സ് മാഗസിന്റെ പട്ടികയിലും ദീപിക ഇടം പിടിച്ചിരുന്നു. അജയ് ദേവ്ഗണ്‍, രജനീകാന്ത്, രോഹിത് ശര്‍മ്മ തുടങ്ങിയവരെ പിന്തള്ളിയാണ് ദീപിക പട്ടികയില്‍ ഇടം നേടിയത്. ഏകദേശം 500 കോടിയാണ് ദീപികയുടെ ആസ്തി എന്നാണ് വിവരം

കഴിഞ്ഞ ഫിഫ ലോകകപ്പ് മത്സര വേദിയില്‍ ട്രോഫി അനാച്ഛാദനം ചെയ്യാന്‍ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു ദീപിക. ഫ്രഞ്ച് ഫാഷന്‍ കമ്പനിയായ ലൂയി വിറ്റണിന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് താരം

അതേസമയം ഷാരൂഖ് ഖാന്‍ നായകനാകുന്ന ചിത്രം ' ജവാന്‍' ആണ് ദീപികയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ദീപിക എത്തുക. പ്രഭാസിനൊപ്പമുള്ള പ്രൊജക്ട് കെ, ഋതിക് റോഷനൊപ്പമുള്ള ഫൈറ്റര്‍ തുടങ്ങിയ ചിത്രങ്ങളാണ് ദീപികയുടെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങള്‍.<
 

Bollywoods highest female taxpayer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES