കവലയിലെ പുലിയാര്? കുഞ്ഞാടും കുടുംബ സ്ത്രീയും എന്ന രണ്ടാമതു വീഡിയോ ഗാനം പുറത്തുവിട്ടു

Malayalilife
topbanner
 കവലയിലെ പുലിയാര്? കുഞ്ഞാടും കുടുംബ സ്ത്രീയും എന്ന രണ്ടാമതു വീഡിയോ ഗാനം പുറത്തുവിട്ടു

കവലയിലൊരു പുലി
യുണ്ടങ്കിലതി വനാണേ...
ഉടയവനൊരുമ്പട്ട വാട്ടാണേ...
തിരയൊഴിയാ തീരത്തെ കുഞ്ഞാടേ-

എം.ജി.ശ്രീകുമാര്‍ ,റിമി ടോമി, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ  ആലാപനത്തിനൊപ്പം മലയാളത്തിന്റെ ഒരു പിടി ജനപ്രിയരായ അഭിനേതാക്കള്‍ ആടിത്തകര്‍ക്കുകയാണ്...ഒരു വലിയ സദസ്സിനൊപ്പം സ്റ്റേജില്‍ പാടുന്ന ഒരു മ്യൂസിക്ക് ട്രൂപ്പിന്റെ പാട്ടിലൂടെയാണ് ഈ ഗാനത്തിന്റെ ദൃശ്യങ്ങള്‍ മിന്നി മറിയുന്നത്.

ഇമ്പമാര്‍ന്ന ഈ ഗാനത്തിനൊപ്പം മനോഹരമായ വിഷ്വല്‍സും കോര്‍ത്തിണക്കുവാന്‍ മഹേഷ്.പി.ശ്രീനിവാസന്‍ എന്ന സംവിധായകന്‍ ശ്രമിച്ചിരിക്കുന്നു.മഹേഷ് - പി.ശീനിവാസന്‍ സംവിധാനം ചെയ്യുന്ന കുടുംബ സതീയും കുഞ്ഞാടും എന്ന ചിത്രത്തിലെ ഒരു ഗാനമാണിത്.
ഈ ഗാനമിപ്പോള്‍ പുറത്തുവിട്ടിരിക്കുന്നു.

പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കും വിധത്തില്‍ ഒരുക്കിയ ഈ ഗാനം സോഷ്യല്‍ മീഡിയായില്‍ ഏറെ വൈറലായിരിക്കുകയാണ്.മൂന്നു വ്യത്യസ്ഥ സംഭവങ്ങളിലൂടെ ഒരു പോയിന്റില്‍ എത്തപ്പെടുന്ന ഒരു കഥ പറച്ചിലാണ് ഈ ചിത്രത്തിനു വേണ്ടി സംവിധായകനായ മഹേഷ് സ്വീകരിച്ചിരിക്കുന്നത്-
ഇന്‍ഡി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രം മെയ് മുപ്പത്തി ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നതിന്റെഭാനമായിട്ടാണ് ഈ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്.

നാട്ടിലെ പൊലീസ്സിന് തലവേദനയാകുന്ന ഒരു പ്രശ്‌നം,ഒരു പ്രവാസി കുടുംബത്തിലെ ചില പ്രശ്‌നങ്ങള്‍, ആ നാട്ടിലെത്തുന്ന ഒരു മ്യൂസിക്ക് ഗ്രൂപ്പിന്റെ പ്രശ്‌നങ്ങള്‍ ഇതെല്ലാം ഒരുകേന്ദ്രത്തിലെത്തുന്നിടത്താണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്.അപ്രതീക്ഷിതമായ വഴിത്തിരിവുകളും, സസ്‌പെന്‍സുമൊക്കെ നല്‍കിക്കൊണ്ടാണ് ചിത്രത്തിന്റെ അവതരണം.
ഫണ്‍ ഫാമിലി എന്റെര്‍ടൈനര്‍ധ്യാന്‍ ശ്രീനിവാസനു പുറമേ, കലാഭവന്‍ ഷാജോണ്‍, അന്നാ രേഷ്മ രാജന്‍, സ്‌നേഹാ ബാബു. സലിം കുമാര്‍, പക്രു . ജാഫര്‍ ഇടുക്കി, മണിയന്‍പിള്ള രാജു, ബെന്നി പീറ്റേഴ്‌സ്, കോബ്രാ രാജേഷ്, സാജു നവോദയാ , സ്‌നേഹാശ്രീകുമാര്‍, മങ്കാമഹേഷ്, ഷാജി മാവേലിക്കര , ബിന്ദു എല്‍സി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.തിരക്കഥ സംഭാഷണം - ശ്രീകുമാര്‍ അറക്കല്‍ഗാനങ്ങള്‍ - സജില്‍ ശ്രീകുമാര്‍, നാടന്‍പാട്ട് - മണികണ്ഠന്‍.
സംഗീതം - ശ്രീജു ശ്രീധര്‍ഛായാഗ്രഹണം - ലോവല്‍ എസ്.എഡിറ്റിംഗ് - രാജാ മുഹമ്മദ്.
കലാസംവിധാനം -രാധാകൃഷ്ണന്‍ -പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - ഡി. മുരളി
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപു എസ്.കുമാര്‍.
വാഴൂര്‍ ജോസ്.
ഫോട്ടോ - ശാലു പേയാട്

Chembarunthe Video Song Kudumbasthreeyum Kunjadum

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES