ഈ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡിങ്ങയി നിന്നിരുന്ന പാട്ടാണ് ഒന്നാതരം ബലൂണ്‍ തരാം ഒരു നല്ല പീപ്പി തരാം ഓടി ഓടി വാ എന്ന ഗാനം. ഭാസ്‌കരന്‍ മാസ്റ്റര്‍ വരികള്‍ എഴുതി എം.ബി ശ്രീനിവാസന്‍ സംഗീതം നല്‍കി ലത രാജു പാടിയ ഗാനം സ്നേഹദീപം എന്ന ചിത്രത്തിലെയാണ്. കുട്ടികളും മുതിര്‍ന്നവരും പ്രായമായവരും എന്നുവേണ്ട മലയാളികള്‍ മുഴുവന്‍ ട്രെന്‍ഡിങ്ങായ സമയത്ത് മൂളി നടന്നിരുന്ന പാട്ടായിരുന്നു അത്. ഇപ്പോഴിതാ സീരിയല്‍ താരം മൃദുലാ വിജയുടെ മകള്‍ ധ്വനി ആ പാട്ട് പാടി അഭിനയിച്ചിരിക്കുകയാണ്. ഇന്‍സ്റ്റായിലുടെയാണ് താരം മകളുടെ ഈ ക്യൗട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നാതരം ബലൂണ്‍ മകളുടെ വേര്‍ഷന്‍ എന്ന ക്യാപ്ഷനോടെയാണ് മൃദുല വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ആ പാട്ട് തന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ പാടി അഭിനയിക്കുന്ന വീഡിയോ മൃദുല തന്നെയാണ് എടുത്തത്. ഇതിന് മുന്‍പും ധ്വനി പാട്ട് പാടുന്ന വീഡിയോ മൃദുല പോസ്റ്റ് ചെയ്തിരുന്നു. രണ്ടു സൈഡിലും കൊമ്പുകെട്ടി റോസാപ്പൂവൊക്കെ വെച്ച് സുന്ദരിയായി നിന്ന് ചെമ്പഴുക്ക പാട്ട് തന്നേക്കൊണ്ട് കഴിയും പോലെ പാടുന്ന ധ്വനിക്കുട്ടിയുടെ വീഡിയോ മൃദുല തന്നെയാണ് പകര്‍ത്തിയതും. തുടര്‍ന്ന് അതു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് നടി പറഞ്ഞത് ഇങ്ങനെയാണ്: ഞങ്ങള്‍ക്കറിയില്ല, അവള്‍ എങ്ങനെയാണ് ഈ പാട്ടിന്റെ വരികള്‍ ബൈഹാര്‍ട്ട് ആക്കിയതെന്ന്. നിരവധി കഴിവുകളുള്ള രണ്ടര വയസുമാത്രമുള്ള ഒരു കൊച്ചു പെണ്‍കുട്ടി, അവളുടെ പാരന്റ് ആവാന്‍ സാധിച്ചതില്‍ അഭിമാനം എന്നാണ് മൃദുല കുറിച്ചത്. സുന്ദരി വാവ സൂപ്പര്‍ എന്നും നന്നായിട്ടുണ്ടെന്നുമാണ് ധ്വനിക്കുട്ടിയുടെ വീഡിയോയിക്ക് ആരാധകര്‍ കമന്റ് നല്‍കിയിരിക്കുന്നത്.
അതേസമയം, മിടുക്കിയായി ചേച്ചി യാമികയ്ക്കൊപ്പമാണ് ധ്വനിക്കുട്ടി ഈ അധ്യയന വര്‍ഷം മുതല്‍ പ്രീകെജിയില്‍ പോയി തുടങ്ങിയത്. ഏതാനും മാസങ്ങളുടെ വ്യത്യാസമാണ് പ്രായത്തില്‍ മൃദുലയുടെ മകള്‍ ധ്വനികൃഷ്ണ എന്ന ധനുവും പാര്‍വതിയുടെ മകള്‍ യാമിക എന്ന യാമിക്കുട്ടിയും തമ്മിലുള്ളത്. തിരുവനന്തപുരത്തെ പാങ്ങോട് വേട്ടമുക്കിനടുത്തുള്ള സരസ്വതി വിദ്യാലയത്തിലെ പ്രീകെജി ക്ലാസിലേക്ക് പ്രവേശനം നേടിയ യാമിക്കുട്ടിയും ധനുവും ചിരിച്ച മുഖത്തോടെയാണ് എല്ലാ ദിവസവും സ്‌കൂളിലേക്ക് എത്തുന്നത്. ഷൂട്ടിംഗ് തിരക്കിലായതിനാല്‍ തന്നെ മകളുടെ സ്‌കൂള്‍ പ്രവേശനം കാണുവാന്‍ മൃദുലയ്ക്കും യുവയ്ക്കും നാട്ടിലെത്താന്‍ സാധിച്ചിരുന്നില്ല. എങ്കിലും അറിവിന്റെ പുതിയ ലോകത്തേക്ക് ചുവടുവെയ്ക്കുന്ന ഞങ്ങളുടെ കുഞ്ഞുമോള്‍ക്ക് എല്ലാവിധ സ്‌നേഹവും പ്രാര്‍ത്ഥനകളും വേണമെന്ന് പറഞ്ഞുകൊണ്ടാണ് മൃദുല മകളുടെ സ്‌കൂള്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
പിന്നാലെ അമ്മയുടെ സപ്തതി ആഘോഷിച്ച വീഡിയോയും യുവാ കൃഷ്ണ യുട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. ഷൂട്ടിംഗ് തിരക്കിലായതിനാല്‍ മൃദുലയും മകളും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. കരിയറില്‍ പരസ്പരം മൃദുലയും യുവയും പരസ്പര പിന്തുണയോടെയാണ് പോയിക്കൊണ്ടിരിയ്ക്കുന്നത്. ജാനകിയുടെയും അഭിയുടെയും വീട് എന്ന സീരിയലാണ് നിലവില്‍ യുവ കൃഷ്ണ ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ധ്വനി ബേബി ജനിച്ച സമയത്ത് കരിയറില്‍ നിന്ന് മൃദുല ചെറിയൊരു ബ്രേക്ക് എടുത്തിരുന്നുവെങ്കിലും ഇപ്പോള്‍ സജീവമായി സീരിയല്‍ നായികാ നിരയില്‍ തന്നെയുണ്ട്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഇഷ്ടം മാത്രം എന്ന സീരിയലാണ് മൃദുല നിലവില്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്. മൃധ്വ വ്‌ളോഗ്‌സ് എന്നാണ് ഇരുവരുടയും യൂട്യൂബ് ചാനലിന്റെ പേര്. വീട്ടിലെ വിശേഷങ്ങളും, ലൊക്കേഷന്‍ വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളുമൊക്കെയായി യൂട്യൂബിലും ഇരുവരും എപ്പോഴും സജീവമാണ്.