സീരിയല്‍ നടന്‍ റെയ്ജന്‍ രാജന്‍ ഒരു വനിതാ ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് ആറ് വര്‍ഷമായി നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തിയതിന് പിന്നാലെ, സഹനടി മൃദുല വിജയ് താന്‍ റെയ്ജന് പിന്തുണ നല്‍കിയതിന്റെ കാരണം വ്യക്തമാക്കി. തന്റെ സഹപ്രവര്‍ത്തകന്‍ ലൊക്കേഷനില്‍ വെച്ച് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു വലിക്കുന്നതടക്കമുള്ള കടുത്ത ദുരനുഭവങ്ങള്‍ നേരിടുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഒരു പുരുഷന്‍ ഇത്തരത്തില്‍ പീഡനം നേരിട്ടപ്പോള്‍ ആരും പിന്തുണയ്ക്കാന്‍ തയ്യാറായില്ല.
എന്നാല്‍ ഒരു സ്ത്രീ വ്യാജ ആരോപണം ഉന്നയിച്ചാല്‍ പോലും പിന്തുണയ്ക്കാന്‍ നിരവധി പേര്‍ ഉണ്ടാകും. തുല്യതയുണ്ടെന്ന് പറയുമ്പോഴും പുരുഷന്മാര്‍ പല കാര്യങ്ങളിലും താഴെയാണ്. 'കൂടെ നില്‍ക്കുന്നവരെ പിന്തുണയ്ക്കാന്‍ നമുക്ക് മാത്രമല്ലേ പറ്റൂ' എന്ന് മൃദുല ചോദിച്ചു. ലൈവായി സംഭവങ്ങള്‍ കണ്ട വ്യക്തി എന്ന നിലയിലാണ് താന്‍ സ്റ്റോറി ഇട്ട് റെയ്ജന് ഒപ്പം നിന്നത്. ഈ വിഷയത്തില്‍ വാര്‍ത്തകള്‍ വന്നതോടെ ചിലരെങ്കിലും ശ്രദ്ധിച്ചു. പുരുഷന്മാര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തെക്കുറിച്ച് തന്റെ വീഡിയോ കണ്ട ശേഷം നിരവധി പേര്‍ സന്ദേശം അയക്കുന്നുണ്ടെന്നും മൃദുല കൂട്ടിച്ചേര്‍ത്തു.