തെന്നിന്ത്യന്‍ സിനിമാലോകത്തെ വേദനയിലാഴ്ത്തിയ വിയോഗങ്ങളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. പ്രണയവിവാഹത്തിലൂടെ ഒന്നായ് മേഘ്ന രാജും ചിരഞ്ജീവി സര്‍ജയും. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് പ്രണയം പറഞ്ഞതും വിവാഹിതരായതും. 2020 ജൂണ്‍ മാസത്തിലാണ് ചീരു എന്നു വിളിക്കുന്ന സര്‍ജ ലോകത്തോടു വിടപറയുന്നത്.
ഇപ്പോളിതാ ഹൃദയാഘാതത്തെ തുടര്‍ന്നു മരണമടഞ്ഞ ചീരുവിനു മരണാനന്തര ബഹുമതിയായി ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. ഇതിന്റെ സന്തോഷം പങ്കുവച്ച് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് ചീരുവിന്റെ ഭാര്യയും നടിയുമായ മേഘ്ന.
ചീരു അവസാനം നമ്മുടെ വീട്ടിലേയ്ക്കു ബ്ലാക്ക് ലേഡി വന്നിരിക്കുന്നു. സന്തോഷം എങ്ങനെ അറിയിക്കണമെന്ന് എനിക്കറിയില്ല. നീ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും ഇതു ഏറ്റുവാങ്ങുന്നതെന്നു എനിക്കു മനസ്സില്‍ കാണാന്‍ കഴിയുന്നുണ്ട് അങ്ങനെ നീളുന്നു ചിത്രത്തിനു താഴെയുളള മേഘ്നയുടെ അടിക്കുറിപ്പ്. ആരാധകര്‍ ആശംസകര്‍ നേര്‍ന്നുകൊണ്ട് കമന്റ് ബോക്സിലെത്തിയിട്ടുണ്ട്.
2018 ലാണ് ചീരുവും മേഘ്നയും വിവാഹിതരായത്. ചീരു മരിക്കുന്ന സമയത്തു മേഘ്ന ഗര്‍ഭിണിയായിരുന്നു. 2020 ഒക്ടോബറിലാണ് മകന്‍ റയാനു മേഘ്ന ജന്മം നല്‍കുന്നത്. ബംഗുളൂരുവില്‍ വച്ചു നടന്ന ചടങ്ങില്‍ താരം പുനീത് രാജ്കുമാറിനും ആദരം നല്‍കിയിരുന്നു. പുനീതിന്റെ സഹോദരി പൂര്‍ണിയമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.