ഹൈക്കോടതി അഭിഭാഷകൻ ദിനേശ് മേനോൻ അന്തരിച്ചു; വിടവാങ്ങിയത് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ നടൻ

Malayalilife
topbanner
ഹൈക്കോടതി അഭിഭാഷകൻ ദിനേശ് മേനോൻ അന്തരിച്ചു; വിടവാങ്ങിയത് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ നടൻ

ഹൈക്കോടതി അഭിഭാഷകനും നടനുമായ ദിനേശ് മേനോൻ അന്തരിച്ചു. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 17 മലയാള സിനിമകളിൽ ദിനേശ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വാടക വീട് എന്ന ചിത്രത്തിലേ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയിരുന്നു. റോബിൻ ബസ് കേസിലെ ഹർജിക്കാരന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് ദിനേശ് മേനോൻ ആയിരുന്നു.

റോബിൻ ബസിന്റെ അന്തർ സംസ്ഥാന സർവീസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോകും വഴി ഹൃദയാഘാതം നിമിത്തമാണ് മരണമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ ഉടമ ഗിരീഷിന് വേണ്ടി കൈകാര്യം ചെയ്തിരുന്നത് ദിനേശ് മേനോൻ ആയിരുന്നു.

17 മലയാള സിനിമകളിൽ ബാലതാരം ആയി അഭിനയിച്ച ദിനേശ് ബാലചന്ദ്രമേനോൻ ചിത്രമായ ശേഷം കാഴ്‌ച്ചയിൽ പ്രധാന വേഷം കൈകാര്യം ചെയ്തു. വാടക വീട് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ട്. വിടപറയും മുൻപേ, എയർ ഹോസ്റ്റസ് തുടങ്ങി നാലു സിനിമകളിൽ പ്രേംനസീറിന്റെ മകനായി വേഷം ഇട്ടു. സംസ്‌ക്കാരം വൈകിട്ട് 5ന് രവി പുരം ശ്മശാനത്തിൽ

DINESH MENON PASSED AWAY

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES