ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് നിരവധി പേരാണ് വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നത്. ഒട്ടേറെ സിനിമാ താരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. വ്യോമാക്രമണത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ആളുകള്‍ വലിയ പ്രതിസന്ധിയിലായത്. ഇക്കൂട്ടത്തില്‍ മലയാളി നടി സ്വാസികയുമുണ്ടായിരുന്നു.
ഫെബ്രുവരി 28 ന് നാട്ടിലെത്തേണ്ട സ്വാസിക ഇന്നലെ പുലര്‍ച്ചെയാണ് കൊച്ചിയിലെത്തിയത്. വലിയതോതിലുള്ള ആശങ്ക ഉണ്ടായിരുന്നില്ലെങ്കിലും മറ്റൊരു രാജ്യത്ത് നിന്നുള്ള വ്യക്തി എന്ന നിലയിലുള്ള ചെറിയ ഭയം ഉണ്ടായിരുന്നെന്ന് സ്വാസിക പ്രതികരിച്ചു. ഒറ്റയ്ക്കായിരുന്നു അബുദാബിയ്ക്ക് പോയത്. അതായിരുന്നു പ്രധാന കാരണം. എല്ലാവരും നന്നായി പിന്തുണച്ചു
അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങാനായതില്‍ സന്തോഷം. ഒരുപാടുപേര്‍ ആ ആശ്വാസത്തിലാണെന്നും സ്വാസിക പറഞ്ഞു. 'ഞാന്‍ അബുദാബിയിലായിരുന്നു. 28-ാം തീയതിയാണ് യഥാര്‍ത്ഥത്തില്‍ നാട്ടിലെത്തേണ്ടിയിരുന്നത്. വലിയ ഭീകര സാഹചര്യമല്ലായിരുന്നു അവിടെ നേരിട്ടത്. യാത്ര ചെയ്യുമ്പോഴും ബുദ്ധിമുട്ട് നേരിട്ടില്ല.' - സ്വാസിക പറഞ്ഞു.
ഉറക്കമില്ലാത്ത രാത്രികള്‍ക്കൊടുവില്‍ ഞങ്ങള്‍ സമാധാനത്തോടെ ഉറങ്ങാന്‍ പോവുകയാണെന്നായിരുന്നു പ്രേം പറഞ്ഞത്. ഇരുവരുടെയും ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
നമുക്ക് ഇതൊരു സ്പെഷല്‍ ഫ്ളൈറ്റ് അറേഞ്ച് ചെയ്ത് തന്നതാണ്. അതുകൊണ്ട് ഓക്കെ ആയിരുന്നു. പക്ഷേ, ചെറിയൊരു പാനിക് സിറ്റുവേഷനായിരുന്നു. അവിടെ ഡെയ്ലി ഇങ്ങനെ സൗണ്ട് കേള്‍ക്കുമായിരുന്നു. ആളുകള്‍ പതിവുപോലെ ജോലിക്ക് പോവുന്നുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും നടക്കുന്നു. രാത്രിയില്‍ ഇങ്ങനെ സൗണ്ടുകളൊക്കെ കേള്‍ക്കാം. ഞാന്‍ ഒരു ദിവസം മാത്രമേ ഡ്രോണുകളൊക്കെ പോവുന്നത് കണ്ടുള്ളൂ. ബാക്കി എല്ലാ ദിവസവും ശബ്ദം കേട്ടിരുന്നു. അവിടെ താമസിക്കുന്നവര്‍ അവിടത്തെ ഗവണ്‍മെന്റില്‍ അത്രയും ട്രെസ്റ്റ് വെച്ച് ധൈര്യത്തോടെ ഇരിക്കുന്നവരാണ്. അത്ര പാനിക്കല്ല അവര്‍. നമ്മളിങ്ങനെ വിട്ട് നില്‍ക്കുമ്പോള്‍, നമുക്ക് ഇങ്ങോട്ടേക്കെത്താനുള്ളൊരു ഇതുണ്ടല്ലോ. ഫ്ളൈറ്റ് എന്നാണ് എന്നതിലൊരു ആശയക്കുഴപ്പമുണ്ടായിരുന്നല്ലോ എന്നുമായിരുന്നു സ്വാസിക പ്രതികരിച്ചത്.
ഒറ്റയ്ക്കായിരുന്നു അബുദാബിയിലേക്ക് പോയത്. അതായിരുന്നു എല്ലാവരുടെയും ടെന്‍ഷനും. ഭക്ഷണത്തിനും, താമസത്തിനുമൊന്നും ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വന്നില്ല. എല്ലാവരും നന്നായി പിന്തുണച്ചു. നാട്ടിലേക്ക് മടങ്ങി എത്തിയതില്‍ അതിയായ സന്തോഷം എന്നായിരുന്നു പ്രേം പറഞ്ഞത്. സ്വാസികയെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടിലേക്ക് പ്രേം എത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോയും, സ്വാസികയുടെ പ്രതികരണവും വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
വിവാഹ ശേഷവും ഇന്‍ഡസ്ട്രിയില്‍ സജീവമാണ് സ്വാസിക. പ്രേമും കുടുംബവും മികച്ച പിന്തുണയാണ് നല്‍കുന്നത്. വിവാഹ ശേഷവും ഈ മേഖലയില്‍ തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതേ മേഖലയിലുള്ള ആളായതിനാല്‍ എല്ലാ കാര്യങ്ങളും അറിയാം. അതിനനുസരിച്ചുള്ള സപ്പോര്‍ട്ട് തരുന്നുമുണ്ടെന്നും സ്വാസിക വ്യക്തമാക്കിയിരുന്നു.