Latest News

പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ റിലീസ് ട്രെയ്‌ലർ പുറത്ത് 

Malayalilife
പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ റിലീസ് ട്രെയ്‌ലർ പുറത്ത് 

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ റിലീസ് ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 31 ന് ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംവിധായകൻ  രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. 'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ  'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’.

ആദ്യ ട്രെയ്‌ലർ സമ്മാനിച്ച പ്രതീക്ഷകളെ വർധിപ്പിക്കുന്ന രീതിയിലാണ് ഈ റിലീസ് ട്രെയ്‌ലറും ഒരുക്കിയിരിക്കുന്നത്. ഉദ്വേഗവും ആകാംഷയും മിസ്റ്ററിയും നിറഞ്ഞ ഹൊറർ ത്രില്ലർ ചിത്രമാണിതെന്ന സൂചനയാണ് ഇപ്പോൾ വന്ന ട്രെയ്‌ലറും പ്രേക്ഷകർക്ക് നൽകുന്നത്. നിലവാരമുള്ള ദൃശ്യങ്ങളും ഗംഭീര സംഗീതവും കോർത്തിണക്കി വമ്പൻ സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ചിത്രമാണിതെന്ന് ഇതിന്റെ ടീസർ, ട്രെയ്‌ലറുകൾ എന്നിവ കാണിച്ചു തരുന്നു. സെൻസറിങ് പൂർത്തിയായപ്പോൾ  A സർട്ടിഫിക്കറ്റ് ലഭിച്ച ‘ഡീയസ് ഈറേ’ യുടെ റിലീസിനായി ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ഈണമിട്ട ചിത്രത്തിലെ ഗാനവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടൈറ്റിലോടെയുള്ള ഗാനമാണ് ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നത്. .

ഇ ഫോർ എക്സ്പെരിമെന്റസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഇന്ത്യക്ക് പുറത്ത് ഹോം സ്ക്രീൻ എന്റർടൈൻമെൻറ്സ് വിതരണം ചെയ്യുന്ന ചിത്രം കർണാടക ഒഴികെയുള്ള റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. വികെ ഫിലിംസ് ആണ് ചിത്രം കർണാടകയിൽ വിതരണം ചെയ്യുന്നത്. യു കെ , ഓസ്ട്രേലിയ എന്നിവ ഒഴിച്ചുള്ള നോൺ- ജിസിസി രാജ്യങ്ങളിൽ ബെർക് ഷെയർ  ഡ്രീം ഹൌസ്, ഇസാനഗി ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം യുഎസ്എയിൽ എത്തിക്കുന്നത് പ്രൈം മീഡിയ യുഎസ് ആണ്.

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ - രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ,  മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്, പിആർഒ: ശബരി.

Read more topics: # ‘ഡീയസ് ഈറേ
Dies Irae RELEASE TRAILER

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES