Latest News

സോഹന്‍ റോയ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രകാശനം ചെയ്തു; അന്തര്‍ദേശീയ തലത്തില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നുള്ള കലാക്കാരന്‍മാരും ഭാഗമാകും

Malayalilife
സോഹന്‍ റോയ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രകാശനം ചെയ്തു; അന്തര്‍ദേശീയ തലത്തില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തില്‍  ഹോളിവുഡില്‍ നിന്നുള്ള  കലാക്കാരന്‍മാരും ഭാഗമാകും

ഒരു ഇടവേളയ്ക്ക് ശേഷം ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ് ഏരീസ് ടെലികാസ്റ്ററിങ്ങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'മ്...' ചലചിത്ര മേഖലയില്‍ ഗിന്നസ് റെക്കോര്‍ഡുകള്‍ ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള വിജീഷ് മണിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. മാര്‍ച്ച് 10ന്  ഏരീസ് വിസ്മയാസ് മാക്‌സ് സ്റ്റുഡിയോയില്‍ വച്ച് ചിത്രത്തിന്റെ പേര് പ്രകാശനം ചെയ്തു

 അന്തര്‍ദേശീയ തലത്തില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തില്‍  ഹോളിവുഡില്‍ നിന്നുള്ള  കലാക്കാരന്‍മാരും ഭാഗമാവുമെന്ന് സംവിധായകന്‍ പറഞ്ഞു. ഡാം999 പോലൊരു അന്തര്‍ദേശീയ ചിത്രം ലോകത്തിന് സമ്മാനിച്ച സോഹന്‍ റോയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ കഴിയുന്നത് ഭാഗ്യമായി കാണുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോത്രഭാഷാ ചിത്രത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ്, ഏറ്റവും വേഗത്തില്‍ തിരക്കഥ എഴുതി തിയ്യറ്റര്‍ പ്രദര്‍ശിപ്പിച്ച്  ഗിന്നസ് റെക്കോര്‍ഡ്, ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമ, നിരവധി ദേശീയ, പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് ഇദ്ദേഹം.

ഡാം999 എന്ന ഹോളീവുഡ് ചിത്രത്തിന്റെ സംവിധായകനും,  നിര്‍മാതാവും പ്രൊജക്റ്റ് ഡിസൈനറും തിരക്കഥാകൃത്തും അഭിനേതാവുമൊക്കെയായി നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവായ സോഹന്‍ റോയ്.

Read more topics: # Director sohan roy,# movie
Director sohan roy movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES