Latest News

ദീപാവലി ആഘോഷ ചിത്രങ്ങള്‍ പകര്‍ത്താന്‍ വീടിന് മുമ്പില്‍ കാത്ത് നിന്ന മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് ജയ ബച്ചന്‍; ഗേറ്റിന് മുമ്പിലെത്തി അതിഥികളെ സ്വീകരിച്ച് ഐശ്വര്യ; അമിതാഭിന്റെ മുംബൈയിലെ വീട്ടില്‍ ഒരുക്കിയ ദീപാവലി നൈറ്റസ് ശ്രദ്ധ നേടുമ്പോള്‍

Malayalilife
ദീപാവലി ആഘോഷ ചിത്രങ്ങള്‍ പകര്‍ത്താന്‍ വീടിന് മുമ്പില്‍ കാത്ത് നിന്ന മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് ജയ ബച്ചന്‍; ഗേറ്റിന് മുമ്പിലെത്തി അതിഥികളെ സ്വീകരിച്ച് ഐശ്വര്യ; അമിതാഭിന്റെ മുംബൈയിലെ വീട്ടില്‍ ഒരുക്കിയ ദീപാവലി നൈറ്റസ് ശ്രദ്ധ നേടുമ്പോള്‍

മിതാഭ് ബച്ചന്റെ മുംബൈയിലെ ബഗ്ലാവില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷം വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. താരങ്ങള്‍ നിറഞ്ഞ ആഘോഷരാവിന്റെ ചിത്രങ്ങള്‍ക്കൊപ്പം ജയാ ബച്ചന്റെ രോഷവും വാര്‍ത്തയില്‍ നിറയുകയാണ്.

അമിതാഭ് ബച്ചന്റ വസതിയായ പ്രതീക്ഷയിലെ ദീപാവലി ആഘോഷം പകര്‍ത്തുന്നതിനായി ടിന് പുറത്തെത്തിയ മാധ്യമങ്ങള്‍ക്ക് നേരെ നടി പ്രകോപിതയായി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇത് ഏറെ ചര്‍ച്ചയുമായിരുന്നു.  ഇപ്പോഴിതാ  വീണ്ടും ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച  മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് നടി 

കാമറ ഓഫ് ചെയ്യാന്‍ പറയുന്നതിന്റേയും വീടിന് പുറത്തെത്തി ദേഷ്യത്തോടെ  സംസാരിക്കുന്നതിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കൂടാതെ  അവരെ വെറുതെ വിടാനും ആരാധകര്‍ പറയുന്നുണ്ട്.  മുംബൈയിലെ  പ്രതീക്ഷയില്‍വച്ചായിരുന്നു  ഇക്കുറി  ബച്ചന്‍ കുടുംബം  ദീപാവലി ആഘോഷിച്ചത്.

അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായി ചെറുമക്കളായ ആരാധ്യ, നവ്യ നവേലി നന്ദ  എന്നിവരുടെ ചിത്രങ്ങള്‍  സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.      കിരോണ്‍ ഖേര്‍, അനുപം ഖേര്‍ എന്നിവരും ബച്ചന്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഷാ റൂഖ് ഖാന്‍, ഗൗരി ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരും ആഘോഷത്തിനായി എത്തിയിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് ബച്ചന്‍ കുടുംബത്തില്‍ ദീപാവലി ആഘോഷം  സംഘടിപ്പിക്കുന്നത്. താരജാഡകളില്ലാതെ  ആഷ് ഗേറ്റിലെത്തി അതിഥികളെ സ്വീകരിച്ച വാര്‍ത്തയും മാധ്യമങ്ങള്‍ ആഘോഷമാക്കുകയാണ്.  ഐശ്വര്യക്കൊപ്പം അഭിഷേകും  അമിതാഭ് ബച്ചനും  അതിഥികളെ സ്വീകരിക്കാന്‍  മുന്‍നിരയിലുണ്ട്. 

മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും അധികം വൈകാതം റിലീസാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2018 ല്‍ പുറത്തിറങ്ങിയ ഫാനേയ് ഖാനിലൂടെയാണ് ഐശ്വര്യ സിനിമയിലേയ്ക്കു തിരിച്ചെത്തിയത്. ആമസോണ്‍ പ്രൈമില്‍ റിലീസാകുന്ന സീരീസിന്റെ തിരക്കിലാണ് അഭിഷേക്ക്. സൂരജ് ബര്‍ജത്യ സംവിധാനം ചെയ്യുന്ന ഉന്‍ജയ് ആണ് അമിതാഭിന്റെ അടുത്ത ചിത്രം.


 

Diwali 2022 Amitabh Bachchan Festivities With Abhishek Aishwarya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES