ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും നടിയുമായി എല്ലാം പേരെടുത്ത ഭാഗ്യലക്ഷ്മി മുടി മുറിച്ചതാണ് രണ്ടുദിവസമായി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കാന്‍ വേണ്ടി താരം മുടി തൊളൊപ്പം വച്ച് മുറിച്ചത് പലരും കൈയടിയോടെയാണ് സ്വീകരിച്ചത്. ഒന്നാല്‍ പിന്നീട് കഥ മാറി മാറിഞ്ഞു. തുടര്‍ന്ന് പലരും നടിക്കെതിരെ രൂക്ഷവിമര്‍ഷനവുമായി രംഗത്തെത്തി. ഇപ്പോള്‍ അവര്‍ക്ക് മറുടിയുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കയാണ്.
സ്വന്തം നിലപാടുകളും തുറന്നുപറച്ചിലുകളും കൊണ്ട് മാത്രമാണ് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായി മലയാള സിനിമയില്‍ തിളങ്ങുന്ന ഭാഗ്യലക്ഷ്മി മലയാളി മനസില്‍ ഇടം നേടിയത്. തുടര്‍ന്ന് നടിയായും അവതാരകയായു താരം പേരെടുത്തു. ഭാഗ്യലക്ഷ്മി എന്ന പേരിനെ അന്വര്‍ഥമാക്കും വിധം നീണ്ട മുടിയും ശാലീന സൗന്ദര്യവുമുള്ള ഭാഗ്യലക്ഷ്മി ആരാധകരെ ഞെട്ടിച്ചാണ് തന്റെ പനങ്കുല പോലത്തെ മുടി കാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്തത്. തന്റെ പുതിയ ലുക്ക് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി കമന്റുകള്‍ താരത്തിനെതിരെ എത്തി. നീണ്ട മുടി മുറിക്കണ്ടായിരുന്നു എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ചിലര്‍ ഒരു പടി കൂടി കടന്ന് താരത്തിന്റെ അഹങ്കാരം കാരണമാണ് മുടി മുറിച്ചതെന്നും പറഞ്ഞു. പിന്നീട് ഈ ലെവലും കടന്ന് തെറിവിളിയിലേക്ക് അപമാനിക്കലിലേക്കും കാര്യങ്ങള്‍ മാറി. പ്രശസ്തിക്ക് വേണ്ടിയാണെന്നും ചുളുവില്‍ ഭാഗ്യലക്ഷ്മി ഒരു മേക്ക് ഓവര്‍ ഒപ്പിച്ചുവെന്നും പബ്ലിക് അറ്റന്‍ഷനു വേണ്ടി നടത്തിയ നാടകമാണിതെന്നുമൊക്കെ കമന്റുകള്‍ നിറഞ്ഞു. ചുളുവില്‍ ഒരു മേക്ക് ഓവറും നന്മയും കൂടി താരം ഒപ്പിച്ചെടുത്തതാണെന്ന് ആയിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം ഒരു പെണ്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്യുകയെന്നത് ഒരു തട്ടിപ്പാണെന്ന തരത്തില്‍ പോസ്റ്റിട്ടതും ഭാഗ്യലക്ഷ്മിയുടെ നന്‍മ നിറഞ്ഞ പ്രവര്‍ത്തിയെ പലരും ചോദ്യം ചെയ്യാന്‍ ഇടയാക്കി.
അതേസമയം തനിക്ക് സുന്ദരിയാകാന്‍, മേക്ക് ഓവര്‍ ചെയ്യാന്‍, ഫെയ്മസ് ആകാന്‍ ഈ പറയുന്നവന്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വേണോ? എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. തനിക്കതിന് നേരേ പാര്‍ലറിലേക്ക് പോയാല്‍ മതി. ഇപ്പോള്‍ തന്നെ ബോധപൂര്‍വ്വം ടാര്‍ഗറ്റ് ചെയ്യാന്‍ വേണ്ടി ഒരു കൂട്ടം സോഷ്യല്‍ മീഡിയയിലുണ്ട്. ഭാഗ്യലക്ഷ്മി എന്തു ചെയ്താലും എന്ത് പറഞ്ഞാലും ഏത് ഫൊട്ടോ പോസ്റ്റ് ചെയ്താലും ആക്രമിക്കുക എന്നതാണ് അവരുടെ രീതി. ഈ സംഭവത്തേയും അങ്ങനെയേ കാണാനാകൂ. പലര്‍ക്കും എന്റെ രാഷ്ട്രീയവും ആശയങ്ങളുമൊക്കെയാണ് പ്രശ്‌നം. അതിനോടുള്ള എതിര്‍പ്പ് വന്ന് ഛര്‍ദ്ദിക്കാനുള്ള ഇടമാണ് എന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ എന്നും ഭാഗ്യലക്ഷ്മി തുറന്നു പറയുന്നു.
കാന്‍സര്‍ ദിനത്തില്‍ നടന്ന ആ പരിപാടിയില്‍ ഉദ്ഘാടകയായാണ് ഞാനെത്തുന്നത്. പ്രസംഗിച്ച് കൈയ്യടി വാങ്ങുന്നതിനേക്കാളും നന്മയുള്ള ഒരു പ്രവൃത്തി ചെയ്ത് കാണിക്കുന്നതാണ് നല്ലതെന്ന് തോന്നി. മുടി മുറിച്ച് നല്‍കാനുള്ള തീരുമാനം കൈക്കൊള്ളുന്നത് തന്നെ അന്നേരമാണ്. ഞാനങ്ങനെയാണ്, സ്വാര്‍ത്ഥ ലാഭമില്ലാതെ ഞാന്‍ ചെയ്യുന്ന പല പ്രവൃത്തിയും മുന്‍ധാരണകളില്ലാതെ തന്നെയാണ്. അത് എനിക്ക് ബോധ്യമുള്ളിടത്തോളം കാലം ഇത്തരം സൈബര്‍ കൂട്ടങ്ങളുടെ ആക്രമണത്തെ പുച്ഛിച്ച് തള്ളാനാണ് എനിക്കിഷ്ടമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. എന്ത് കൊണ്ട് ഭാഗ്യലക്ഷ്മിയോപ്പോലുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചായി അക്രമിക്കപ്പെടുന്നത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഞാനൊരു പെണ്ണായതു കൊണ്ട് മാത്രമാണ് ഈ പരിഹാസ കൂത്തുകള്‍ എന്നതാണ് അതിന്റെ ആദ്യത്തെ ഉത്തരം. ഞാനൊരു സിനിമാക്കാരി ആയതാണ് രണ്ടാമത്തെ പ്രശ്‌നമെന്നും താരം പറയുന്നു. കീമോ കാരണം മുടി നഷ്ടപ്പെടുന്ന ഒരു കാന്‍സര്‍ പേഷ്യന്റിന് പുതിയൊരു വിഗ്ഗിന് ഒന്നേ കാല്‍ ലക്ഷം രൂപ വരെ ചെലവു വരും. സാധാരണക്കാരായ ഒരാള്‍ക്ക് ഇത് താങ്ങാനാകില്ല. അത്തരക്കാര്‍ക്കു വേണ്ടിയാണ് ഈ സമാഹരണം. പാവങ്ങള്‍ക്കു വേണ്ടിയാണ് ഈ സഹായഹസ്തം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. ആക്ഷേപിക്കുന്നവര്‍ കുരച്ചു കൊണ്ടേയിരിക്കട്ടെ, ഞാന്‍ ഞാനായിരിക്കുന്നടത്തോളം കാലം, എന്റെ പ്രവൃത്തി എന്തെന്ന് ബോധ്യമുള്ളിടത്തോളം കാലം ഇത്തരക്കാരെ തള്ളുന്നുവെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.