ബിഗ്ബോസ് താരവുമൊക്കെയായ ഷിയാസ് കരീം വിവാഹിതനായത്. ദീര്‍ഘകാല സുഹൃത്തായ ദര്‍ഫയുമായുള്ള വിവാഹശേഷം ഇപ്പോഴിതാ, പ്രിയപ്പെട്ടവരെല്ലാം തിരക്കിയ വിശേഷങ്ങള്‍ക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഷിയാസ് കരീം. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു കുഞ്ഞിന്റെ ഉപ്പയും ഉമ്മയും ആകുവാന്‍ പോവുകയാണ് ഷിയാസ് കരീമും ദര്‍ഫയും. ചുവന്ന ഉടുപ്പിട്ട് ഭാര്യയെ വയറു ചേര്‍ത്തുപിടിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഷിയാസ് കരീം തന്നെയാണ് ഈ വിശേഷം അറിയിച്ചിരിക്കുന്നതും. മാഷാള്ളാ.. മമ്മയും ഡാഡയും ആകാന്‍ പോകുകയാണ്.. ഞങ്ങള്‍ പ്രഗ്‌നന്റാണെന്ന് പുറത്തു പറയാനുള്ള സമയമാണിത്. പരസ്പരം ബേബി എന്നു വിളിച്ചിരുന്നവര്‍ ഇനി ഞങ്ങളുടെ കുഞ്ഞിനെ ബേബിയെന്ന് വിളിക്കാന്‍ പോവുകയാണ്. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും ദര്‍ഫ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.
എമിറേറ്റ്സ് എന്‍ബിഡിയില്‍ ജോലി ചെയ്യുകയായിരുന്ന ദര്‍ഫ വിവാഹ ശേഷം ജോലിയില്‍ നിന്നും രാജിവച്ചിരുന്നു. 2024 നവംബറിലായിരുന്നു താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തില്‍ ഇരുവരുടെയും വിവാഹം നടന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്തിറങ്ങിയ സമയത്ത് പെണ്ണു കാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ദര്‍ഫ എന്നും, അന്ന് ദര്‍ഫയ്ക്ക് പ്രായം കുറവാണെന്ന് തോന്നിയതിനാല്‍ ആലോചന വേണ്ടെന്ന് വയ്ക്കുകയും ആയിരുന്നു. എന്നാല്‍ ആദ്യം തീരുമാനിച്ച വിവാഹം മുടങ്ങി സങ്കടത്തില്‍ മുങ്ങി നിന്നിരുന്ന സമയത്താണ് വീണ്ടും ദര്‍ഫയിലേക്ക് എത്തുന്നത്. ഇരുവരും തമ്മില്‍ 12 വയസ്സ് പ്രായവ്യത്യാസമാണ് ഉള്ളത്. ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയപ്പോള്‍ ജീവിതത്തില്‍ താങ്ങായി നിന്ന ആളായിരുന്നു ദര്‍ഫ. അങ്ങനെയാണ് ഒന്നിച്ച് ജീവിക്കാമെന്ന് ചിന്തിച്ചതും അതു വിവാഹത്തിലേക്ക് എത്തിയതും. വിവാഹശേഷം ഇരുവരും ഗള്‍ഫിലേക്കു മടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും നാട്ടിലും ഗള്‍ഫിലും എല്ലാമായി ജീവിക്കുകയാണ് ഇപ്പോള്‍ ഇരുവരും. ഗള്‍ഫില്‍ ബിസിനസും ഉണ്ട് ഷിയാസിന്.
2023ലാണ് ഷിയാസ് ആദ്യ വിവാഹത്തിന് ഒരുങ്ങിയത്. ദുബായില്‍ വച്ച് പെണ്‍കുട്ടിയുമായിട്ടുള്ള വിവാഹനിശ്ചയവും നടത്തി. എന്നാല്‍ വളരെ പെട്ടെന്ന് ഈ ബന്ധം നടക്കാതെ പോവുകയായിരുന്നു. വിവാഹ നിശ്ചയ വാര്‍ത്തകള്‍ക്ക് പിന്നാലെ പീഡനാരോപണം ഉയര്‍ന്ന് വന്നിരുന്നു. ഷിയാസ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയുമായി ഒരു യുവതി രംഗത്ത് വരികയായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. പിന്നാലെ ഡോക്ടറായിരുന്ന ആ പെണ്‍കുട്ടി വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. അതേസമയം, മോഡലായിട്ടായിരുന്നു ഷിയാസ് കരീമിന്റെ കരിയറിന്റെ തുടക്കം. പെരുമ്പാവൂരുകാരന്‍, നിഷ്‌കളങ്കന്‍, ഉപ്പ ഉപേക്ഷിച്ചു പോയ ഉമ്മയുടെ പ്രിയപ്പെട്ട മകന്‍. കരിയറില്‍ നേട്ടങ്ങള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരിക്കവേയാണ് ബിഗ്ബോസ് മലയാളം സീസണ്‍ വണ്ണിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഷിയാസ് എത്തിയത്. പിന്നീട് അങ്ങോട്ട് ഒരു ഫീനിക്സ് പക്ഷിയെ പോലെയുള്ള പറക്കുകയായിരുന്നു.
മോഡലിംഗും സിനിമകളും പ്രമോഷനുകളും ഉദ്ഘാടനവും ഒക്കെയായി കാശ് വാരികൂട്ടി. രാപ്പകല്‍ അധ്വാനിച്ച് ഒരു നല്ല വീടൊരുക്കി. വാഹനങ്ങള്‍ വാങ്ങി. അത്യാവശ്യം ബാങ്ക് ഡിപ്പോസിറ്റും സമ്പത്തും എല്ലാം ഉണ്ടാക്കി. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായിരുന്ന ഷിയാസിന്റെ വര്‍ക്കൗട്ട് വീഡിയോകള്‍ക്കായിരുന്നു ഏറ്റവും അധികം ആരാധകര്‍. സ്റ്റാര്‍ മാജിക് എന്ന സൂപ്പര്‍ഹിറ്റ് ഷോയിലേക്കും എത്തിയതോടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടവനായി മാറുവാന്‍ അധിക കാലമൊന്നും വേണ്ടിവന്നില്ല. അതിനിടെ വിവാദങ്ങളും എത്തിയെങ്കിലും ഇപ്പോള്‍ നല്ലൊരു കുടുംബജീവിതം നയിക്കുകയാണ്.