Latest News

പാട്ടും ടീസറും നീക്കം ചെയ്തു; എന്നൈ നോക്കി പായും തോട്ട ഉപേക്ഷിച്ചെന്ന് റിപ്പോർട്ടുകൾ; ഗൗതം മേനോൻ -ധനുഷ് ചിത്രം ഉപേക്ഷിച്ചതിന് പിന്നിലുള്ള കാരണം വ്യക്തമല്ല; പ്രതികരിക്കാതെ സംവിധായകൻ

Malayalilife
പാട്ടും ടീസറും നീക്കം ചെയ്തു; എന്നൈ നോക്കി പായും തോട്ട ഉപേക്ഷിച്ചെന്ന് റിപ്പോർട്ടുകൾ; ഗൗതം മേനോൻ -ധനുഷ് ചിത്രം ഉപേക്ഷിച്ചതിന് പിന്നിലുള്ള കാരണം വ്യക്തമല്ല; പ്രതികരിക്കാതെ സംവിധായകൻ

ഗൗതം മേനോൻ -ധനുഷ് ചിത്രം എന്നൈ നോക്കി പായും തോട്ട ഉപേക്ഷിച്ചതായി റിപ്പോർട്ട്. ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒൻട്രാഗാ എന്റർടെയ്‌മെന്റ്‌സിന്റെ യൂട്യൂബ് ചാനലിൽ നിന്ന ചിത്രത്തിലെ പാട്ടുകളും ടീസറും നീക്കം ചെയ്തിരിക്കുകയാണ്. ഇതോടെയാണ് ചിത്രം ഉപേക്ഷിച്ചു എന്ന വാർത്ത പരക്കുന്നത്. ചിത്രത്തിലെ ഹാനങ്ങൾ വൻ ഹിറ്റായിരുന്നു.

ഡർബുക്ക ശിവയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. യൂട്യൂബിൽ ഒരുകോടിയിലധികം ആളുകൾ ഗാനം കണ്ടിരുന്നു. മറുവാർത്തൈ, വിസിരി എന്നീ ഗാനങ്ങൾ ഇപ്പോൾ യൂട്യൂബ് ചാനലിൽ നിന്നും നീക്കം ചെയ്തത്. സാമ്പത്തിക പ്രതിസന്ധികളാൽ സിനിമ നിന്നു പോയെന്നും അതിനാൽ മറ്റൊരു പ്രൊഡക്ഷൻ കമ്പനിക്ക് സിനിമയുടെ അവകാശം വിറ്റുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. യൂട്യൂബിൽ ഒരുകോടിയിലധികം ആളുകൾ ഗാനം കണ്ടിരുന്നു. മറുവാർത്തൈ, വിസിരി എന്നീ ഗാനങ്ങൾ ഇപ്പോൾ ഒൻട്രാഗാ എന്റർടടൈന്മെന്റ്സിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമല്ല.

ചിത്രത്തിന് ഫെബ്രുവരിയിൽ യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഗൗതം മേനോൻ പ്രതികരിച്ചിട്ടില്ല. 2016ൽ ചിത്രം റിലീസിന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് പല പ്രശ്നങ്ങൾ കാരണം റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. ആദ്യ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഗൗതം മേനോൻ തന്നെ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മേഘ ആകാശായിരുന്നു നായിക. മലയാളി ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ക്യാമറ ചെയ്തത്.

വിക്രമിനെ നായകനാക്കി ധ്രുവനച്ചത്തിരം എന്ന ചിത്രവും ഗൗതം മേനോൻ സംവിധാനം ചെയ്യുന്നുണ്ട്. സിനിമയുടെ ടീസർ പുറത്ത് വന്നിരുന്നു. 2017 ൽ ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചുവെങ്കിലും റിലീസ് സംബന്ധിച്ച പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല. മേഘ്ന ആകാശ് ആണ് എന്നൈ നോക്കി പായും തോട്ടയിലെ നായിക. സുനൈന, ശശികുമാർ, റാണാ ദഗ്ഗുബാട്ടി, സതീഷ് കൃഷ്ണൻ, ജഗൻ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Enai nokki paayum thotta danush Gautham menon movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES