മേഘ്നരാജ് വീണ്ടും വിവാഹിതയാകുന്നുവെന്ന വ്യാജ പ്രചരണം;  പണത്തിനും കാഴ്ചക്കാര്‍ക്കും വേണ്ടി ചില ചാനലുകള്‍ ചെയ്യുന്ന ഇത്തരം പ്രവൃത്തികളെ നിയമപരമായി നേരിടുമെന്ന് പ്രഥം

Malayalilife
topbanner
മേഘ്നരാജ് വീണ്ടും വിവാഹിതയാകുന്നുവെന്ന വ്യാജ പ്രചരണം;  പണത്തിനും കാഴ്ചക്കാര്‍ക്കും വേണ്ടി ചില ചാനലുകള്‍ ചെയ്യുന്ന ഇത്തരം പ്രവൃത്തികളെ നിയമപരമായി നേരിടുമെന്ന് പ്രഥം

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മേഘ്നരാജ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനായിരുന്നു മേഘ്നയുടെ ഭര്‍ത്താവായ കന്നട നടന്‍ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ഭര്‍ത്താവിന്റെ മരണസമയത്ത് ഗര്‍ഭിണിയായിരുന്നു നടി ഒക്ടോബറില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. റയാന്‍ രാജ് സര്‍ജ എന്നാണ് കുട്ടിയുടെ പേര്.

ഭര്‍ത്താവ് മരിച്ച് ഒരുവര്‍ഷം ആയത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. ആ ദിവസം  ചിരഞ്ജീവി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് മേഘ്‌ന  മകനുമായി എത്തിയിരുന്നു. ഇടയ്ക്കിടെ ചിരഞ്ജീവിയുടെ ഓര്‍മ്മകള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. 

എന്നാല്‍ ഇപ്പോള്‍ താരം നടി മേഘ്നരാജ് വീണ്ടും വിവാഹിതയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കന്നട നടനും ബിഗ് ബോസ് താരവുമായ പ്രഥമുമായിട്ടുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുനര്‍വിവാഹ വാര്‍ത്തകള്‍ വന്നത്. ഇപ്പോഴിതാ ഗോസിപ്പുകളോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രഥം.

ആദ്യമൊക്കെ ഇത്തരം ഗോസിപ്പുകള്‍ അവഗണിക്കുകയാണ് ചെയ്തത്. എന്നാല്‍ 2.70 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. പണത്തിനും കാഴ്ചക്കാര്‍ക്കും വേണ്ടി ചില ചാനലുകള്‍ ചെയ്യുന്ന ഇത്തരം പ്രവൃത്തികളെ നിയമപരമായി നേരിടുമെന്നും പ്രഥം വ്യക്തമാക്കി.

Read more topics: # False propaganda,# Meghnaraj
False propaganda that Meghnaraj is getting married again

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES