Latest News

നടക്കോ ഇല്ലയോന്ന് ഒരു ഉറപ്പും ഇല്ലാത്ത കല്യാണമാ.. ഒരു ജീവന്‍ മരണ പോരാട്ടം; ചിരിപടര്‍ത്തി പൃഥിയും ബേസിലും; ഗുരുവായൂരമ്പല നടയില്‍ ടീസര്‍ കാണാം

Malayalilife
 നടക്കോ ഇല്ലയോന്ന് ഒരു ഉറപ്പും ഇല്ലാത്ത കല്യാണമാ.. ഒരു ജീവന്‍ മരണ പോരാട്ടം; ചിരിപടര്‍ത്തി പൃഥിയും ബേസിലും; ഗുരുവായൂരമ്പല നടയില്‍ ടീസര്‍ കാണാം

പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കല്യാണവുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. 

വിവാഹം കഴിക്കാനൊരുങ്ങുന്ന ഒരു യുവാവിന്റെ പ്രതീക്ഷകളെ ചുറ്റിപ്പറ്റിയാണ് ഈ റൊമാന്റിക്-കോമഡി ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
നിത്യജീവിതത്തിലെ നിരവധി രസകരങ്ങളായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്.

അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. തമിഴില്‍ നിന്നും യോ?ഗി ബാബു ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

കുഞ്ഞിരാമായണ'ത്തിനു ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് 'ഗുരുവായൂരമ്പലനടയില്‍'. ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീരജ് രവിയാണ് ഛായാഗ്രഹണം.ചിത്രം മെയ് 16 ന് തിയറ്ററുകളിലെത്തും.

Guruvayoorambala Nadayil Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES