Latest News

നാല് കോടിയോളം രൂപ ചിലവാക്കി സെറ്റ് ഒരുക്കിയത് കളമശേരിയില്‍; കണ്ടാല്‍ തൊഴുത് പോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പുമായി മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറക്കാര്‍

Malayalilife
topbanner
 നാല് കോടിയോളം രൂപ ചിലവാക്കി സെറ്റ് ഒരുക്കിയത് കളമശേരിയില്‍; കണ്ടാല്‍ തൊഴുത് പോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പുമായി മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറക്കാര്‍

പ്രിയതാരങ്ങളെ അണിനിരത്തി വിപിന്‍ ദാസ് സംവിധാനം ചെയ്ത് ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ചെറിയൊരു പ്രമേയത്തെ പ്രേക്ഷകരുടെ മുന്നിലെത്തിച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 54 കോടിയും സ്വന്തമാക്കി ബോക്‌സോഫീസില്‍ കുതിക്കുകയാണ് ചിത്രം. ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പുനഃസൃഷ്ടിയാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.......

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചിത്രീകരണത്തിന് അനുമതിയില്ലാത്തതിനാല്‍ കളമശേരിയില്‍ നിര്‍മ്മിച്ച കൂറ്റന്‍ സെറ്റിലായിരുന്നു ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്. നാലുകോടിയോളം മുടക്കി കലാസംവിധായകന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഗുരൂവായൂര്‍ ക്ഷേത്രം പുനഃസൃഷ്ടിച്ചത്,. ഇപ്പോഴിതാ സെറ്റ് നിര്‍മ്മാണത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. കണ്ടാല്‍ തൊഴുതുപോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ് ഇതാണ് എന്ന തലക്കെട്ടോടെയാണ് സെറ്റ് നിര്‍മ്മാണത്തിന്റെ വീഡിയോ പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. 

പൃഥ്വിരാജ്,? ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍ റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബില്‍ എത്തിയിരുന്നു. ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിന്‍ദാസ് സംവിധാനം ചെയ്ത ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ചിത്രത്തില്‍ നിഖില വിമല്‍, അനശ്വര രാജന്‍, യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം കേരളത്തില്‍ നിന്ന് 21.8 കോടി നേടിയപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 4.2 കോടി രൂപ നേടി. വിദേശരാജ്യങ്ങളില്‍ നിന്ന് 24.2 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. ഗള്‍ഫില്‍ നിന്നു മാത്രം 13.80 കോടി രൂപ നേടി. കേരളത്തില്‍ നിന്നു മാത്രം 3.8 കോടിയാണ് ആദ്യ ദിനം നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിംഗ് ആണിത്. 16 കോടിയിലധികം നേടിയ ആടു ജീവിതമാണ് പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് ആദ്യ ദിന കളക്ഷന്‍.

 

guruvayoor set work video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES