തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ 'ഹനുമാന്‍' ടീസര്‍ പുറത്തിറങ്ങി. ഭഗവാന്‍ ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ സംവിധാനത്തിന് പുറമേ പ്രശാന്ത് വര്‍മ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.
ഹനുമാന്‍' എന്ന ചിത്രം ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹീറോ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവില്‍ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശിവേന്ദ്ര ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. 'കല്‍ക്കി', 'സോംബി റെഡ്ഡി' എന്നീ ചിത്രങ്ങളിലൂടെ വളരെയധികം ശ്രദ്ധേയനായ വ്യക്തിത്വമാണ് ഹനുമാന്റെ സംവിധായകനായ പ്രശാന്ത് വര്‍മയുടേത്.
കെ നിരഞ്ജന്‍ റെഢിയാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം നടക്കുന്നത്. അസ്രിന്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂര്‍. അമൃത നായരാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. വരലക്ഷ്മി ശരത്കുമാര്‍, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷമിടുന്നുണ്ട്.
തെലുങ്കിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് തേജ സജ്ജ. ഇദ്ദേഹം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു 'അത്ഭുതം'. 'സൂര്യ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ തേജ സജ്ജ അഭിനയിച്ചത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ ഡയറക്ട് റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. മാലിക് റാമിന്റെ സംവിധാനത്തില്‍ ആയിരുന്നു ചിത്രം ഒരുങ്ങിയത്. ലക്ഷ്മി ഭൂപയിയയും പ്രശാന്ത് വര്‍മയും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്, കൂടാതെ സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ബാലതാരമായാണ് വെള്ളിത്തിരയില്ക്ക് തേജ സജ്ജ എത്തുന്നത്, കൂടാതെ ഇദ്ദേഹം തമിഴിലും വേഷമിട്ടിട്ടുണ്ട്.