വീട്ടിനുള്ളില്‍ നിന്നും കാണാതായി ഒടുവില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയുടെ മരണം മലയാളികളില്‍ ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. ദേവനന്ദയുടെ തിരോധാനത്തിന്റെ മരണത്തിന്റെയും പശ്ചാത്തലത്തില്‍ നടന്‍ സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച് ഒരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്മീഡിയയില്‍ വൈറലാകുകയാണ്. തനിക്ക് നേരിടേണ്ടി വന്ന അനുഭവമാണ് സന്തോഷ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
മുമ്പൊരു ട്രയിന്‍ യാത്രയില്‍ തന്റെ അനുഭവമെന്ന മുഖവുരയോടെയാണ് സന്തോഷിന്റെ കുറിപ്പ് ആരംഭിക്കുന്നത്. മുമ്പൊരു ട്രെയിന്‍ യാത്രക്കിടയില എന്റെ അനുഭവം പറയാംട്ടോ. ഒരു അച്ഛനും 2 വയസ്സുകാരനും ഒരു ലോങ്ങ് യാത്ര ചെയ്യുകയായിരുന്നു. ഈ മകന്റെ കാര്യത്തില തീരെ ശ്രദ്ധ അയാള വെച്ചിരുന്നില്ല. ആ കുഞ്ഞുകുട്ടി കയറിയത് മുതല മൊത്തം ഓടി നടക്കുകയായിരുന്നു. രാത്രി കഴിഞ്ഞ് പകല സമയം ആയപ്പോള്‍ ആ കുട്ടിയെ സീറ്റിലിരുത്തി ആ അച്ഛന ബാത്ത് റൂമില കുളിക്കാനായ് പോയ്
2 മിനിറ്റ് നോക്കി ക്ഷമ നശിച്ച കുട്ടി പെട്ടെന്ന് അച്ഛനെ തിരഞ്ഞ് ഓടി പോയ്. ബാത്ത് റൂമിനുള്ളിലായ അച്ഛനെ കാണാനാവാത്തതില് മനം നൊന്ത് ഓടുന്ന ട്രെയിന്റെ ഡോറിനടുത്ത് പോയ് ഉറക്കെ കരഞ്ഞു. ഭാഗ്യത്തിന് ഈ സീന്‍ കണ്ടുനിന്ന ഞങ്ങള് ഓടിപ്പോയ് ആ കരയുന്ന കുട്ടിയെ അനുനയിപ്പിച്ചു.
പല്ലു തേപ്പും കുളിയും എല്ലാം കഴിഞ്ഞ് 15 മിനിറ്റിന് ശേഷമാണ് ആ കുട്ടിയുടെ അച്ഛന്‍ എത്തിയത്. അത് വരെ ഞങ്ങള ആ കുട്ടിയെ ആശ്വസിപ്പിച്ചു. അതേസമയം ആ 15 മിനിറ്റിനിടയില ആ ട്രെയിന്‍ ഒരു സ്റ്റോപ്പില് നിറുത്തിയിരുന്നു. അച്ഛനെ കാണാത്ത വിഷമത്തില് ആ കുട്ടി സ്റ്റോപ്പില് സ്വന്തം നിലയില് ഇറങ്ങിയിരുന്നെങ്കില് എന്താകുമായിരുന്നു അവസ്ഥ. ആ മനുഷ്യന്‍ അങ്ങനെ പൊകുമ്പോള യാത്രക്കാരായ ആരെയെങ്കിലും ആ കുഞ്ഞു കുട്ടിയെ ഒന്നു ഏല്പിച്ചില്ല. പലരും എത്ര അശ്രദ്ധമായാണ് മക്കളെ നോക്കുന്നത് എന്നും സന്തോഷ് ചോദിക്കുന്നു.
അതുപോലെ ട്രെയിനിലും ബസ്സിലും അടക്കം ഭിക്ഷക്കായ് വരുന്നവര്‍ക്ക് ദയവു ചെയ്ത് ആരും പണം കൊടുക്കരുത്. ഭക്ഷണം മാത്രം നല്കുക . നമ്മളുടെ സെന്റിമെന്റ്‌സിനെ ചൂഷണം ചെയ്ത് പല കുട്ടികളേയും തട്ടിക്കൊണ്ടുവന്ന് അംഗവൈകല്യം വരുത്തിയാണ് നമ്മുടെ മുമ്പില് ഭിക്ഷക്ക് വരുന്നത്. ബീ കെയര്‍ഫുള്‍.
മാതാപിതാക്കള കുഞ്ഞു കുട്ടികളെ കുറേ കൂടി ശ്രദ്ധയോടെ നോക്കുക.എവിടെയും പോവില്ല , ചുറ്റുവട്ടത്ത് തന്നെയുണ്ടാവും എന്ന വിശ്വാസത്തില നമ്മുടെ മക്കളെ അശ്രദ്ധമായി തുറന്നുവിടരുത്. വീട്ടുജോലി തിരക്കുകളക്കിടയില പലപ്പോഴും നമ്മുടെ കുട്ടി വിളിപ്പുറത്തുണ്ടോ എന്ന് അമ്മമാര ഉറപ്പുവരുത്തുക... അന്യ സംസ്ഥാനത്തുകാരും, ബംഗ്ലാദേശ് ടീമും കൊണ്ട് ഇപ്പോള് കേരളം നിറഞ്ഞിരിക്കുന്നു. ഇവരില് ചിലരെങ്കിലും ക്രിമിനല പാശ്ചാത്തലം ഉള്ളവരാകാം. അവരെ നാം ശ്രദ്ധിക്കണം എന്നും സന്തോഷ് കുറിക്കുന്നു..!