Latest News

‘നിങ്ങൾക്കായി കാത്തുവച്ച വേഷം ഇനി ആർക്കു നൽകാൻ’; അനിൽ മുരളിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമ ലോകം

Malayalilife
‘നിങ്ങൾക്കായി കാത്തുവച്ച വേഷം ഇനി ആർക്കു നൽകാൻ’; അനിൽ മുരളിക്ക് ആദരാഞ്ജലികൾ അർപ്പിച്ച്  മലയാള സിനിമ ലോകം

ന്തരിച്ച നടൻ  അനിൽ മുരളിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള  സിനിമ ലോകം.  മമ്മൂട്ടി, പൃഥ്വിരാജ്, നിവിൻ പോളി, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധിപേരാണ് അനുശോചനം അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. 

പരിഭവങ്ങളില്ലാത്ത അനിലേട്ടൻ...!! നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നൽകാൻ!! ഒരു അനിയനെ പോലെ ചേർത്തു നിർത്തിയ ചേട്ടൻ... ആദരാഞ്ജലികൾ അനിലേട്ടാ...  എന്നാണ് അരുൺ ഗോപി ഫേസ് ബൂക്കിലൂടെ കുറിച്ചിരിക്കുന്നത്.

‘നിങ്ങൾക്കായി കാത്തുവച്ച വേഷം ഇനി ആർക്കു നൽകാൻ’; അനിൽ മുരളിക്ക് ആദരാഞ്ജലികൾ അർപ്പിച്ച്  മലയാള സിനിമ ലോകം

.ടെവിഷന്‍ സീരിയലുകളിലൂടെയാണ്  താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.  അനിൽ  ആദ്യമായി അഭിനയിക്കുന്നത് 1 993ല്‍ പ്രദര്‍ശനത്തിനെത്തിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ്. തൊട്ടടുത്ത വർഷം ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിൽ വേഷമിട്ടു. കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടുതുടർന്ന്  നിരവധി ചിത്രങ്ങളില്‍

ചെറുതും വലുതുമായ വേഷങ്ങള്‍ താരം അവതരിപ്പിക്കുകയും  ചെയ്തു. പ്രധാനമായും വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം തിളങ്ങിയത്.  ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്,  വെള്ളരിപ്രാവിന്റെ ചങ്ങാതി, കളക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, ആമേന്‍ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. തെലുങ്, തമിഴ് ചിത്രങ്ങളിലും  താരം വേഷമിട്ടിട്ടുണ്ട്.

 

പരിഭവങ്ങളില്ലാത്ത അനിലേട്ടൻ...!! നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നല്കാൻ!! ഒരു അനിയനെ പോലെ ചേർത്തു നിർത്തിയ ചേട്ടൻ... ആദരാഞ്ജലികൾ അനിലേട്ടാ...!!

Anil murali passed away celebrities words

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES